ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല... ചെന്നൈയിലെ കോയമ്പേട് മൊത്തവിതരണ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു

കോവിഡ് 19 രോഗം പരത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയിലെ കോയമ്പേട് മൊത്തവിതരണ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു. 295 ഏക്കര്‍ വസ്തൃതിയുള്ള പച്ചക്കറി, പഴങ്ങള്‍, പൂക്കള്‍ എന്നിവയുടെ കച്ചവടത്തിന് പ്രശസ്തമായ ഈ മാര്‍ക്കറ്റ് തമിഴ്നാട്ടിലെ എല്ലാ ഭാഗങ്ങളിലേക്കും കോവിഡ് വാഹകരെ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 527 പേരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ മാര്‍ക്കറ്റുമായി ബന്ധമുണ്ടെന്നാണ് വ്യക്തമായിട്ടുണ്ട്.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആയിരക്കണക്കിനു പേരാണ് ദിനവും ഇവിടെ എത്തുന്നത്. മൂവായിരത്തോളം വ്യാപര സ്ഥാപനങ്ങള്‍ ഈ മാര്‍ക്കറ്റിലുണ്ട്. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചതാണ് രോഗവ്യാപനത്തിന് കാരണമായത്. മാര്‍ക്കറ്റ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























