രാജ്യം ഭയപ്പെടുത്തി തുടങ്ങി; ഗുജറാത്തിലും മഹാരാഷ്ട്രയിലും കൈവിട്ട കളി; രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ രോഗികളുടെ എണ്ണവും മരണ സംഖ്യയും വര്‍ധിക്കുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ആശങ്കാ ജനകമായ രീതിയില്‍ വര്‍ധിക്കുന്നു. ഇതുവരെ 46711 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1583 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 13161 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രം വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 49 പേരാണ് ഇന്നലെമാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ഒരു സംസ്ഥാനത്തില്‍ നിന്നുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഗുജറാത്തിലേത്. ഇന്നലെ 441 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ ആകെ രോഗികളുള്ള എണ്ണം 6245 ആയി.
ഇന്നലെ മഹാരാഷ്ട്രയില്‍ 34 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 617 ആയി. ഇന്നലെ 841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 15525 ആയി. രോഗബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈയില്‍ മാത്രം ഇന്നലെ 26 പേരാണ് മരിച്ചത്. 9758 പേരാണ് നഗരത്തില്‍ രോഗബാധിതരായിട്ടുള്ളത്. ധാരാവിയില്‍ 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ദില്ലിയില്‍ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. ഇന്നലെ 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തീവ്രബാധിത മേഖലകളുടെ എണ്ണം കുറഞ്ഞു. 90 ല്‍ നിന്ന് 88 ആയി. ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയവര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലേക്ക് ഉള്‍പ്പടെ മടങ്ങിയവരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. ഇടുക്കി, പാലക്കാട്, മലബാര്‍ മേഖലയിലേക്കും പൊള്ളാച്ചി, മേട്ടുപാളയം എന്നിവടങ്ങളിലേക്കും മടങ്ങിയ ലോറി ഡ്രൈവര്‍മാരെ കണ്ടെത്തണം.
രോഗവ്യാപനത്തിന്റെ കേന്ദ്രമായ കോയമ്പേടില്‍ വന്നു പോയവരെ മൊബൈല്‍ കേന്ദ്രീകരിച്ച് കണ്ടെത്താനാണ് ശ്രമം. ചെന്നൈയിലെ പഴം പച്ചക്കറി ചില്ലറ വില്‍പ്പനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കല്ല്യാണ മണ്ഡപങ്ങള്‍, സ്‌കൂള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ രോഗലക്ഷണം ഉള്ള കൊവിഡ് ബാധിതരെ മാത്രമേ ആശുപത്രിയില്‍ ചികിത്സിക്കു . രോഗലക്ഷ്ണം ഇല്ലാത്ത രോഗികള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗബാധിതര്‍ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
തെലങ്കാന ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി. മെയ് 17ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്ത് മദ്യക്കടകളും തുറക്കില്ല.മുംബൈയില്‍ മദ്യശാലകള്‍ പൂട്ടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. തിരക്ക് കൂടുതലായതിനാല്‍ സാമൂഹ്യ അകലം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കാം. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് പൂനെയില്‍ 9 മദ്യശാലകള്‍ക്കെതിരെ കേസെടുത്തു.
തെലങ്കാന ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി. മെയ് 17ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന. ഹൈദരാബാദ് ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് റെഡ് സോണ്‍ ജില്ലകളില്‍ കടകള്‍ തുറക്കാന്‍ അനുമതിയില്ല. സംസ്ഥാനത്താകെ മദ്യക്കടകളും തുറക്കില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. രാത്രി കര്‍ഫ്യൂ തുടരും. അതിഥി തൊഴിലാളികള്‍ പരമാവധി സംസ്ഥാനത്തുതന്നെ തുടരണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അതിഥി തൊഴിലാളികളുമായി ഹൈദരാബാദില്‍ നിന്ന് ബിഹാറിലേക്ക് പോയ ട്രെയിന്‍ 1200 തൊഴിലാളികളുമായാണ് മടങ്ങുക. അരി മില്ലുകളില്‍ ജോലി ചെയ്യാനാണ് തൊഴിലാളികളെ എത്തിക്കുന്നത്. 25, 000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























