Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുഹമ്മദ് പറഞ്ഞത്‌ സത്യമായി രാമജന്മഭൂമി തന്നെ; അഞ്ചടി ഉള്ള കൂറ്റന്‍ ശിവലിംഗവും വിഗ്രഹങ്ങളും! അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന്റെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

21 MAY 2020 04:39 PM IST
മലയാളി വാര്‍ത്ത

അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നു എന്നതിന്റെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അയോധ്യയിലെ രാമജന്മ ഭൂമിയില്‍ ഖനനത്തില്‍ കണ്ടു കിട്ടിയത് നിരവധി തകര്‍ക്കപ്പെട്ട വിഗ്രഹങ്ങളും അഞ്ചടി ഉയരമുള്ള ശിവലിംഗവും. ഇന്നലെ തര്‍ക്കഭൂമിയില്‍ നടന്ന ഖനനത്തില്‍, അഞ്ചടി ഉള്ള കൂറ്റന്‍ ശിവലിംഗം, പകുതി തകര്‍ത്ത നിലയില്‍ ദേവിദേവന്മാരുടെ വിഗ്രഹങ്ങള്‍, കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഏഴു തൂണുകള്‍ എന്നിവയാണ് ലഭിച്ചതെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ സെക്യൂരിറ്റി ജനറല്‍ ചമ്പത് റായ് പറഞ്ഞു.

10 ദിവസമായി സ്ഥലത്തെ തറ നിരപ്പാക്കുന്നുവെന്നും അപ്പോഴാണ് അവശിഷ്ടങ്ങളിലെയും മറ്റ് വസ്തുക്കളിലെയും തൂണുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രകാരന്മാരുടെ നിഗമനത്തിന് പൂര്‍ണ്ണ സാക്ഷ്യം നല്‍കുന്നതാണ് ഇന്നലെ ലഭിച്ച ഈ നൂറ്റാണ്ടുകളായി മണ്‍മറഞ്ഞു കിടന്നിരുന്ന തെളിവുകള്‍.കൂറ്റന്‍ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി ആഴത്തില്‍ അടിത്തറ ഉറപ്പിക്കുന്ന ജോലി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് തെളിവുകള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത്.
2019 നവംബര്‍ 9 നാണ് അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച 18 പുന:പരിശോധന ഹര്‍ജികളും സുപ്രീം കോടതി ഡിസംബര്‍ 12 ന് തള്ളിയിരുന്നു.തര്‍ക്ക സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിനായി ഒരു ട്രസ്റ്റി ബോര്‍ഡ് രൂപീകരിക്കുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം പദ്ധതി രൂപീകരിക്കണം, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയുന്നതിനായി പകരം സ്ഥലം അനുവദിക്കണം, നിര്‍മോഹി അഖാഡയ്ക്ക് പുരോഹിതാവകാശം നല്‍കാനാകില്ല. ഇവരുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ല, 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മുഴുവന്‍ ക്ഷേത്ര നിര്‍മാണത്തിനായി വിട്ടു നല്‍കണം, അഞ്ച് ഏക്കര്‍ വരുന്ന അനുയോജ്യമായ പകരം സ്ഥലം പള്ളി സ്ഥാപിക്കുന്നതിന് നല്‍കണം.

സുന്നി വഖഫ് ബോര്‍ഡിനാണ് ഈ ഭൂമി നല്‍കേണ്ടത്, തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന 2010 ലെ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണ്, ഷിയ വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ല, ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് ഒഴിഞ്ഞ സ്ഥലത്തല്ല മറിച്ച് ഒരു നിര്‍മിതിക്ക് മുകളിലാണെന്ന് പുരാവസ്തു തെളിവുകള്‍ പറയുന്നു. എന്നാല്‍ പള്ളി പണിയുന്നതിനായി ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചു മാറ്റിയോ എന്ന് കണ്ടെത്താനായിട്ടില്ല എന്നിവയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി വിധിയിലെ പ്രധാന കാര്യങ്ങള്‍. എന്നാല്‍, അയോധ്യയിലെ തര്‍ക്കമന്ദിര സ്ഥാനത്ത് വലിയ ക്ഷേത്രം നിലനിന്നിരുന്നെന്നും അതിനു ശാസ്ത്രീയ തെളിവുകളുണ്ടെന്നും പുരാവസ്തു ഗവേഷകനും മലയാളിയുമായ കെ.കെ. മുഹമ്മദ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നോര്‍ത്ത് മുന്‍ റീജ്യനല്‍ ഡയറക്റ്റര്‍ കൂടിയാണ് അദ്ദേഹം. 1976-77 കാലഘട്ടത്തില്‍ അയോധ്യയില്‍ ആദ്യത്തെ ഖനനം നടത്തിയ പുരാവസ്തു ഗവേഷകരുടെ സംഘത്തില്‍ അംഗം കൂടിയായിരുന്നു മുഹമ്മദ്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends