ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യുപി പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിൽ മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിചു . ബോംബ് ഉപയോഗിച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് സന്ദശത്തിലുണ്ടായിരുന്നതെന്ന് സോഷ്യൽ മീഡിയ സെൽ ഇന്റഗ്രേറ്റഡ് എമർജൻസി റെസ്പോണ്‍സ് സെന്റർ പ്രതികരിച്ചു. ഇന്നലെ രാത്രിയോടെയാണ് സന്ദേശം എത്തിയത്.
യോഗി ആദിത്യനാഥ് മുസ്ലീം വിരുദ്ധനാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അർദ്ധ രാത്രി 12.32നാണ് വാട്സ്ആപ്പ് സന്ദേശം എത്തുന്നത്. സോഷ്യൽ മീഡിയ സെൽ അധികൃതർ ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു
ലഖ്നൗവിലെ ഗോമതി നഗർ ഇൻസ്പെക്ടർ ധീരജ് കുമാറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വധഭീഷണി, അജ്ഞാത മാർഗം വഴിയുള്ള ഭീഷണി, പരിഭ്രാന്തി സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് അജ്ഞാതനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ വധിക്കുമെന്ന വാട്സ്ആപ്പ് സന്ദേശം ലഭിച്ചുവെന്ന വിവരം എഡിജിപി അസിം അരുണും സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha