Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ചൈനയുമായി 23 സ്ഥലങ്ങളില്‍ ഇന്ത്യന്‍ സേനയ്ക്ക് പ്രശ്‌നസാധ്യത

23 MAY 2020 08:57 AM IST
മലയാളി വാര്‍ത്ത

അടുത്തകാലത്തായി ചൈനീസ് സൈന്യത്തിന്റെ ശ്രദ്ധ കൂടുതല്‍ പടിഞ്ഞാറന്‍ മേഖലയിലെ ലഡാക്കിലാണ്. കഴിഞ്ഞകൊല്ലം ലഡാക്ക് അതിര്‍ത്തിയില്‍ 500 തവണയോളം ചൈനയുടെ സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. കിഴക്കന്‍ മേഖലയിലെ അരുണാചലിനു മേലുള്ള അവകാശവാദത്തിനാണ് ചൈന രാഷ്ടീയമായി ഊന്നല്‍ നല്‍കുന്നത്.

കിഴക്കന്‍ മേഖലയിലും ഉത്തരാഖണ്ഡിനോടു ചേര്‍ന്നുള്ള മധ്യമേഖലയിലുമായി 165 തവണയാണ് സംഘര്‍ഷമുണ്ടായത്. 2018-ല്‍ പടിഞ്ഞാറന്‍ മേഖലയില്‍ 280 തവണ പ്രശ്‌നങ്ങളുണ്ടായെങ്കില്‍ കിഴക്ക്, മധ്യമേഖലയില്‍ 120 സംഭവങ്ങളേ ഉണ്ടായുള്ളൂ.

ഇന്ത്യന്‍ സൈന്യം കൂടുതല്‍ പട്രോളിങ് നടത്തുന്നത് കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറന്‍ മേഖലയിലാണ്. ഇതാവാം ഇവിടെ തര്‍ക്കങ്ങള്‍ കൂടുന്നതെന്നാണു വിലയിരുത്തല്‍. എങ്കിലും 2002-03 മുതല്‍ ഇന്ത്യ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയിരുന്നു. അതിര്‍ത്തി റോഡുകള്‍ വികസിപ്പിച്ചു. ഒരു ഡിവിഷന്‍ സൈന്യത്തെ കൂടുതലായി നിയോഗിച്ചു. പുതിയ ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ നിര്‍മിച്ചതോടെ സൈന്യത്തിനു സാമഗ്രികള്‍ എത്തിക്കാന്‍ സംവിധാനമായി.

അതേസമയം, പടിഞ്ഞാറന്‍ മേഖലയില്‍ പല റോഡുകളുടെയും പണി തുടങ്ങിയിട്ടേയുള്ളൂ. ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ലാന്‍ഡിങ് സ്ട്രിപ് നിര്‍മിച്ചശേഷം കാര്യമായ നിര്‍മാണപ്രവര്‍ത്തനം നടന്നിട്ടില്ല. ഇരു സൈന്യവും അടുത്തടുത്ത പ്രദേശങ്ങളിലൂടെ പട്രോളിങ് നടത്തുമ്പോഴാണു തര്‍ക്കങ്ങളുണ്ടാകുന്നത്. സായുധാക്രമണങ്ങള്‍ നടന്നിട്ടില്ല.

ലഡാക്ക് മുതല്‍ അരുണാചല്‍ വരെയുള്ള 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 23 സ്ഥലങ്ങളിലാണു പ്രശ്‌നസാധ്യതയുള്ളത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാര്‍, ട്രിഗ് കുന്നുകള്‍, ഡുംചേലെ, സ്പാംഗൂര്‍ ഗ്യാപ്, പാംഗോഗ് ട്‌സോ എന്നിവ കൂടുതല്‍ പ്രശ്‌നബാധിതം. മധ്യമേഖലയില്‍ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കന്‍ മേഖലയില്‍ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്‌സി, ദിബാംഗ് എന്നിവയുമാണു പ്രശ്‌ന സ്ഥലങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (3 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (6 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (8 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (8 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends