Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം വിപുലീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ ; മരുന്ന് ഫലപ്രദമെന്ന് പഠനം; ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം

23 MAY 2020 11:12 AM IST
മലയാളി വാര്‍ത്ത

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഉപയോഗം കോവിഡ് -19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റേതാണ് (ഐസിഎംആര്‍) കണ്ടെത്തൽ . കോവിഡ് രോഗ ബാധ തടയുന്നതിനായി എച്ച്‌സിക്യു മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശം വെള്ളിയാഴ്ച ഐസിഎംആര്‍ പുറത്തിറക്കി. ഐസിഎംആര്‍ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

കോവിഡ് ബാധ തടയുന്നതിനായി അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നല്‍കാനും സർക്കാർ നിര്‍ദേശിക്കുന്നുണ്ട്.

മാര്‍ച്ചില്‍ എച്ച്സിക്യു ഉപയോഗിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കൊറോണക്കെതിരേ മരുന്ന് പ്രവര്‍ത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിമര്ശനങ്ങളെ തുടർന്നാണ് മേഖലയിൽ കൂടുതൽ പഠനം ഐസിഎംആർ നടത്തിയത്.

ന്യൂഡല്‍ഹിയിലെ മൂന്ന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. എന്നാൽ ആശുപത്രികളുടെ പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ പഠന പ്രകാരം എച്ച്‌സിക്യു മരുന്നുപയോഗിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ മരുന്നുപയോഗിക്കാത്തവരെ അപേക്ഷിച്ച് സാര്‍സ് കോവ് 2 വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു.

എച്ച്‌സിക്യു വൈറല്‍ ലോഡ് കുറയ്ക്കുന്നതായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയെന്നും ഐസിഎംആര്‍ പറയുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനവും പ്രതീക്ഷ ഉളവാക്കുന്നതായിരുന്നു. എയിംസിലെ 334 ആരോഗ്യ പ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്.ഈ പഠന പ്രകാരം ശരാശരി ആറാഴ്ച എച്ച്‌സിക്യു മരുന്ന് ഉപയോഗിച്ച 248 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ അണുബാധ സാധ്യത കുറവായിരുന്നു.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് , കോവിഡ് ഇതര ആശുപത്രികളിലോ കോവിഡ് ഇതര ബ്ലോക്കുകളിലോ ജോലി ചെയ്യുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 'പ്രോഫിലാക്‌സിസ്' അല്ലെങ്കില്‍ പ്രിവന്റീവ് തെറാപ്പി ആയി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിന്യസിച്ചിരിക്കുന്ന നിരീക്ഷണ തൊഴിലാളികള്‍, കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അര്‍ദ്ധസൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡിനെതിരേയുള്ള മുന്നണിപ്പോരാളികള്‍ക്ക് എച്ച്‌സിക്യു ഗുളികകള്‍ നല്‍കാന്‍ ആവശ്യപ്പെടും.

ഇതുവരെ, കോവിഡ് -19 രോഗികളെ നിയന്ത്രിക്കുന്നതിലും ചികിത്സിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷണങ്ങള്‍ കാണിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രോഗബാധ സാധ്യത കൂടുതലുള്ളവര്‍ക്കുമാണ് മരുന്ന് നല്‍കിയിരുന്നത്. അവര്‍ക്ക് നല്‍കുന്നതും തുടരും.

എട്ടാഴ്ച തന്നെയായിരിക്കും ഡോസേജ് കാലാവധി. ഈ കാലാവധി കഴിഞ്ഞ് മരുന്ന് നല്‍കാമെങ്കിലും കനത്ത നിരീക്ഷണത്തിലേ അതിനു മുതിരാവുവെന്നും നിര്‍ദേശത്തില്‍ പറയുന്നു. വയറുവേദന, മനംപിരട്ടല്‍, ഹൃദയ സംബന്ധമായ ചെറിയ വ്യതിയാനങ്ങള്‍ എന്നിവയാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളായി കാണുന്നത്.പക്ഷെ ഇവയെല്ലാം ചെറിയ അളവിലേ രേഖപ്പെടുത്തിയിട്ടുള്ളൂ.

കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കാണിക്കുകയാണെങ്കില്‍ മരുന്നുപയോഗം ഉടന്‍ നിര്‍ത്തേണ്ടതാണെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (3 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (3 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (6 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (8 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (8 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (8 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends