ഹൈടെക് തന്ത്രം വിജയം കണ്ടു... ബിജെപി ഇനി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി; പിന്നിലാക്കിയത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ, അംഗസംഖ്യ 8.8 കോടി

നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. മറ്റുള്ള പാര്‍ട്ടിക്കാര്‍ പഴഞ്ചന്‍ മാര്‍ഗത്തിലൂടെ പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, ബിജെപിയാകട്ടെ ഹൈടെക് തന്ത്രമാണ് പ്രയോഗിച്ചത്. ആധുനിക മീഡിയയെ പൂര്‍ണമായി പഠിച്ച് അതിന്റെ സാധ്യതകള്‍ പൂര്‍ണമായി ഉപയോഗിക്കുകയായിരുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ മോഡി അധികാരമുറപ്പിച്ചു.
ഈ പാത പിന്‍തുടര്‍ന്ന് പാര്‍ട്ടിയേയും വളര്‍ത്താന്‍ മോഡി തീരുമാനിച്ചു. അങ്ങനെ തന്റെ വിശ്വസ്തനായ അമിത് ഷായെ പാര്‍ട്ടി പ്രസിഡന്റാക്കി. തുടര്‍ന്ന് പാര്‍ട്ടിയെ വളര്‍ത്താന്‍ ഹൈടെക് തന്ത്രം പരമാവധി പ്രയോജനപ്പെടുത്താന്‍ അമിത് ഷായ്ക്ക് മോഡി നിര്‍ദ്ദേശം നല്‍കി. അങ്ങനെയാണ് ഒരു മിസ്ഡ് കോളിലൂടെ അംഗത്വം എടുക്കാനുള്ള പദ്ധതി തുടങ്ങിയത്. നിശ്ചിത ടോള്‍ഫ്രീ നമ്പരില്‍ ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ ഉടന്‍ മെസേജ് വരും. ആ നമ്പരിലേക്ക് സ്വന്തം വിലാസവും മറ്റ് വിവരങ്ങളും നല്‍കി തിരിച്ചയച്ചാല്‍ പാര്‍ട്ടി അംഗത്വം നല്‍കും. രണ്ടാം ഘട്ടമായി ആ അംഗത്തിന്റെ മറ്റ് കുടുംബാംഗങ്ങളേയും ഇത്തരം രീതിയില്‍ അംഗത്വം എടുക്കേണ്ടതുണ്ട്.
ഇങ്ങനെ സ്വന്തമായി മൊബൈലുള്ള എല്ലാവര്‍ക്കും അംഗത്വം നല്‍കുന്ന രീതിയാണ് മോഡി ആവിഷ്‌കരിച്ചത്. മോഡിയുടേയും അമിത്ഷായുടേയും നേരിട്ടുള്ള ഈ അംഗത്വ വിതരണത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്.
അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ(സിപിസി) രണ്ടാമതാക്കി അംഗസംഖ്യയില്‍ ബിജെപി മുന്നിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ ബിജെപിയുടെ അംഗസംഖ്യ 8.8 കോടിയായി. 2014ലെ കണക്കുപ്രകാരം സിപിസിയിലെ അംഗങ്ങളുടെ എണ്ണമാകട്ടെ 8.67 കോടിയും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ബിജെപിയുടെ അംഗത്വ കാംപയിന്‍ നാളെ അവസാനിക്കാനിരിക്കെയാണ് അംഗസംഖ്യയില്‍ ചരിത്രം തിരുത്തിയത്. 3.25 കോടിയായിരുന്ന പാര്‍ട്ടി അംഗസംഖ്യ 10 കോടിയാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി അംഗത്വ കാംപയിന്‍ ആരംഭിച്ചത്. നാളെയ്ക്കകം ഈ ലക്ഷ്യത്തിലെത്താമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.
രാഷ്ട്രീയപരമായി ബിജെപിക്ക് വളരെ കുറച്ച് സ്വാധീനശക്തിയുള്ള ചില സംസ്ഥാനങ്ങളിലും അംഗസംഖ്യയുടെ കാര്യത്തില്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍ മിക്കയിടങ്ങളിലും നാലിരട്ടിയിലധികം വര്‍ധനയാണ് അംഗങ്ങളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















