Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

പൂർണ ഗർഭിണിയായ ഭാര്യയെയും കൊണ്ട് യുവാവ് പഞ്ചാബിൽ നിന്നും ബീഹാറിലേക്ക് ...100 കിലോമീറ്റർ ദൂരം പിന്നിട്ട് പാതിവഴിയിൽ എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചു.....എന്നാൽ പ്രസവിച്ച് അൽപസമയത്തിനു ശേഷം തന്നെ കുഞ്ഞ് മരണപ്പെട്ടു ...ജോലി നഷ്ടപ്പെട്ട് പട്ടിണി ആയതോടെയാണ് നടന്ന് സ്വന്തം നാട്ടിലെത്താൻ ഇവർ ആഗ്രഹിച്ചത് ...

24 MAY 2020 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

12 വർഷത്തിന് ശേഷം.... റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു

അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്, 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍

'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു, നാളെ സംസാരിക്കാം...'; പിതാവുമായുള്ള എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്; വിങ്ങലായി ആ അവസാന ഫോണ്‍ കോള്‍!

ഇന്ത്യൻ നേവിയിൽ ഓഫീസർ ഇപ്പോൾ അപേക്ഷിക്കാം 260 ഒഴിവുകൾ അപേക്ഷാ ഫീസ് ഇല്ല


കോവിഡ് വ്യാപനത്തെ തുടർന്ന് ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്..സാമൂഹ്യ വ്യാപനം തടയാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ അന്യദേശ തൊഴിലാളികളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത് . ജോലി നഷ്ടപെട്ട പലരും സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്നതിന്റെ ഭാഗമായാണ് ജീവൻ നഷ്ടപെട്ടത്.
ജന്മനാട്ടിലേയ്ക്കുള്ള നീണ്ട നടത്തത്തിനൊടുവിൽ കുടിയേറ്റ തൊഴിലാളിയായ സ്ത്രീ ജന്മം നല്‍കിയ പിഞ്ചു കുഞ്ഞ് മരിച്ചതാണ്ഏറ്റവും അടുത്ത സംഭവം . പഞ്ചാബിലെ ലുധിയാനയിൽ നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങിയ ബിന്ദിയ എന്ന യുവതിയാണ് നൂറു കിലോമീറ്ററോളം നടന്ന് ഹരിയാനയിലെ അംബാലയിൽ വെച്ച് പ്രസവിച്ചത്. പ്രസവിച്ച് അൽപസമയത്തിനു ശേഷം തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു

ലുധിയാനയിൽ നിന്ന് ജന്മനാടായ ബിഹാറിലെ ഗ്രാമത്തിലേയ്ക്ക് മടങ്ങുകയായിരുന്നു ബിന്ദിയയും ഭര്‍ത്താവ് ജതിൻ റാമും. ഇവര്‍ അംബാല നടഗരത്തിൽ എത്തിയപ്പോഴാണ് ബിന്ദിയ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിൻ്റെ മരണാനന്തര ക്രിയകളും അംബാല നഗരത്തിൽ തന്നെ ഇവര്‍ നടത്തി.

രണ്ട് വര്‍ഷം മുൻപ് വിവാഹിതരായ ദമ്പതിമാരുടെ ആദ്യ കുഞ്ഞാണ് മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് ഒരു ഫാക്ടറിയിലെ ജോലിയ്ക്കായി ഭര്‍ത്താവ് ജതിൻ റാമിനൊപ്പം ബിന്ദിയയും ലുധിയാനയിലെത്തിയത്. എന്നാൽ ലോക്ക്ഡൗൺ ആരംഭിച്ച് ജോലി ഇല്ലാതായതോടെ മിക്ക കുടിയേറ്റ തൊഴിലാളികളും ലുധിയാനയിൽ നിന്ന് അവരുടെ ഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയായിരുന്നു.

ചില തൊഴിലാളികള്‍ വാഹനങ്ങള്‍ വഴിയും സ്പെഷ്യൽ ട്രെയിനുകള്‍ പിടിക്കാനായി അംബാലയിലും യമുനാനഗറിലും എത്തിയിരുന്നു. സ്പെഷ്യൽ ട്രെയിനിൽ ടിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് നാട്ടിലേയ്ക്ക് തങ്ങള്‍ നടക്കാൻ തീരുമാനിച്ചതെന്നാണ് ജതിൻ റാം പറയുന്നത്. ഈ സമയം ഭാര്യ ഒൻപതു മാസം ഗര്‍ഭിണിയായിരുന്നു.

ഭാവിയിലേയ്ക്ക് പണം ആവശ്യമായി വരുമെന്ന് കരുതിയാണ് ഇരുവരും നടക്കാൻ തീരുമാനിച്ചത്. പൂര്‍ണഗര്‍ഭിണിയായിരുന്ന ബിന്ദിയയ്ക്ക് ആവശ്യത്തിനുള്ള പോഷകാഹാരം ലഭിച്ചിരുന്നില്ലെന്നും ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടതോടെ ആവശ്യത്തിനു പണം കൈവശമില്ലായിരുന്നുവന്നും ജതിൻ റാം പറയുന്നു.

തുടര്‍ന്ന് ലുധിയാനയിൽ നിന്ന് ഏകദേശം നൂറ് കിലോമീറ്റര്‍ പിന്നിട്ട് അംബാലയിൽ എത്തിയപ്പോഴായിരുന്നു ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് പോലീസിൻ്റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നഗരത്തിലെ ഒരു സന്നദ്ധസംഘടന ഇടപെട്ട് ഇവര്‍ക്ക് ശ്രമിക് ട്രെയിനിൽ നാട്ടിലെത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് അതുവരെ ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (4 minutes ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (29 minutes ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (55 minutes ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (1 hour ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (1 hour ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (2 hours ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (2 hours ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (2 hours ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (2 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (2 hours ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (3 hours ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (3 hours ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (3 hours ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (3 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (4 hours ago)

Malayali Vartha Recommends