ഡല്‍ഹിയില്‍ കോവിഡ് 19 ബാധിച്ച് മലയാളി നഴ്സ് മരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചതായി റിപ്പോര്‍ട്ട്. കോട്ടയം വള്ളിക്കോട് സ്വദേശി അംബികയാണ് സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. 46 വയസായിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 6767 കോവിഡ് കേസുകള്‍. 147 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 131868. മുംബൈയിലെ മാത്രം മരണം 949 ആയി ഗുജറാത്തില്‍ മരണം 829, രാജസ്ഥാനില്‍ 52 ഉം ഒഡീഷയില്‍ 62 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha