മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3041 കൊവിഡ് രോഗികള്‍
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3041 കൊവിഡ് രോഗികള്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ഞായറാഴ്ച വരെ സംസ്ഥാനത്ത് 50,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ മരണം 1635 ആയി ഉയര്‍ന്നു.
3041 പേര്‍ക്ക് കൊവിഡ് കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ന് മാത്രം 58 പേരാണ് മരിച്ചത്. ഇതില്‍ 39 പേര് മരിച്ചത് മുംബയിലാണ്. പൂനയിലും സോലാപുരിലും ആറ് പേര് മരിച്ചു. ഔറംഗാബാദില്‍ നാല് പേരും മരിച്ചു.
മുംബയില്‍ മാത്രം രോഗികളുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബയിലാണ്. നിലവില്‍ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 14,600 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഞായറാഴ്ച മാത്രം 1196 പേര് രോഗമുക്തി നേടി.
https://www.facebook.com/Malayalivartha