വരും ദിവസങ്ങളില്‍ യുദ്ധസാഹചര്യവും ഉണ്ടെന്ന സൂചന നല്‍കിക്കൊണ്ട് ഡ്രോണുകള്‍ ഇറക്കി് ചൈന ... ഇന്ത്യന്‍ കരസേന ഒരുങ്ങി കേട്ടോ യുദ്ധമെങ്കില്‍ യുദ്ധം....ചൈനയുടെ ഡ്രോണുകള്‍ക്ക് നരവനെയുടെ മാസ്സ് മറുപടി

ചൈനയുടെ ആര്‍ത്തി തീരുന്നില്ല ,കരഭൂമിയെല്ലാം പിടിച്ചെടുത്ത് ദിഗ്വിജയം നേടിക്കളയാം എന്ന വ്യാമോഹം വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ് .ആക്‌സൈ ചിന്നും ,ലഡാക്കും ,ടംചോക്കും എന്തിനധികം പറയുന്നു അരുണാചല്‍ വരെ കൈക്കലാക്കി എന്ന അഹങ്കാരമാണുള്ളത് .വരും ദിവസങ്ങളില്‍ യുദ്ധസാഹചര്യവും ഉണ്ട് എന്ന സൂചന നല്‍കിക്കൊണ്ട് ഡ്രോണുകള്‍ ഇറക്കിയാണ് ചൈന മുന്നോട്ട് വന്നിരിക്കുന്നത് .ഇതിനു തക്കതായ മറുപടി കൊടുക്കും എന്ന മുന്നറിയിപ്പ് ഇന്ത്യന്‍ കരസേന നല്‍കിയെങ്കിലും വരുന്നിടത്ത് വച്ച് കാണാം എന്ന വെല്ലുവിളിയാണ് ചൈന ഉയര്‍ത്തിയിരിക്കുന്നത് .കൂടാതെ അതിര്‍ത്തി മേഖലകളില്‍ പ്രകോപനം സ്രുഷ്ടിക്കാന്‍ മനപൂര്‍വ്വം കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്
വുഹാനില്‍ നിന്നും ലോകമാകാം പടര്‍ന്നു പന്തലിച്ച മഹാമാരിയായ കോവിഡ് ഇന്ത്യയെ ഏല്‍പ്പിച്ച ആഘാതം ചെറുതൊന്നുമല്ല ,എന്നിട്ടും ഇന്ത്യ മനപൂര്‍വം ഒരു തരത്തിലുമുള്ള ആരോപണവും ചൈനയ്ക്കുനേരെ നടത്തിയിരുന്നല്ല .എന്നാല്‍ ചൈന ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയുടെ മനോവീര്യം കെടുത്തുന്ന തരത്തില്‍ പല നിര്‍ണായക നിലപാടും സ്വീകരിക്കുന്നുണ്ട് .ഏറ്റവുമൊടുവിലിതാ ലഡാക്കില്‍ അങ്ങേയറ്റം
സങ്കീര്‍ണ്ണമായ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നതും ചൈന തന്നെയാണ് .ഇതിനു മറുപടി കൊടുക്കണ്ടേ സമയം അതിക്രമിച്ചു എന്ന് തന്നെ പറയേണ്ടി വരും .മറുപടി അര്‍ഹിക്കാത്ത പല തരം താണ വാദങ്ങളും ഉന്നയിക്കുമ്പോള്‍ ഇനിയും കയ്യും കെട്ടി നോക്കി നില്ക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. നിലവിലുള്ള സംഘര്‍ഷം രമ്യമായി പരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും അതിര്‍ത്തിയില്‍ മുഖാമുഖം നിലയുറപ്പിച്ച് ഇന്ത്യ ചൈന സേനകള്‍. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ സ്ഥിതിഗതികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു.
ഇന്ത്യന്‍ സേനയുമായി ചൈനയുടെ സംഘര്‍ഷം 500 തവണയിലധികമുണ്ടായി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ് .സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും നിലവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ കരസേന സജ്ജമാണെന്നു നരവനെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ചൈന പണി ഇരന്നു വാങ്ങാന്‍ റെഡി ആയി നില്‍ക്കുന്നതാണ് ഏറ്റവും വലിയ വിരോധാഭാസം . കശ്മീരിലെ ലഡാക്കില്‍ ഇന്ത്യ ചൈന അതിര്‍ത്തി സുരക്ഷാ ചുമതലയുള്ള ലേ സേനാതാവളം കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറല്‍ നരവനെ സന്ദര്‍ശിച്ചിരുന്നു.ഇന്ത്യന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുന്നു എന്ന കുപ്രചാരണമൊന്നും ഇതുവരെയും കരസേനാ അംഗീകരിച്ചിട്ടില്ല .ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളിയത് അതിനുദ്ദാഹരണമാണ് . അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ പാര്‍പ്പിക്കാന്‍ ചൈന 80 ടെന്റുകള്‍ നിര്‍മിച്ചതിന്റെയും സേനാവാഹനങ്ങള്‍ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.
ഏതു സാഹചര്യവും വ്യക്തമായി നിരീക്ഷിക്കുവാനുള്ള സംവിധാനം ഇന്ത്യയുടെ പക്കലുണ്ട് .അതിനാല്‍ തന്നെ അതിമോഹമൊന്നും നടക്കില്ല എന്ന് വ്യക്തമാണ്പരമാധികാരമുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണം ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി നിര്‍ത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ദീര്‍ഘനാള്‍ നീളാവുന്ന സംഘര്‍ഷം മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പിലാണു സേന.ഇനിയൊരു പ്രകോപനം ഉണ്ടായാല്‍ പ്രത്യാക്രമണം തന്നെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് .അത് നടപ്പിലാക്കാന്‍ കഴിയുന്നത്ര സന്നാഹം ഉപയോഫിജിക്കാനും ഇന്ത്യന്‍ സൈനികര്‍ മടിക്കില്ല എന്ന് നരവനെ വ്യക്തമാക്കിയതാണ് അതിര്‍ത്തി മേഖലകള്‍ നിരീക്ഷിക്കുന്നതിനു ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള ഡ്രോണുകള്‍ (എആര്‍ 500 സി) ചൈന രംഗത്തിറക്കിയേക്കുമെന്നു ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ കഴിഞ്ഞ ദിവസം ചൈന വിജയകരമായി പരീക്ഷിച്ചു. ആക്രമിക്കാനും അവയ്ക്കു സാധിക്കും.അതിനാല്‍ തന്നെയാണ് ഇന്ത്യയും രണ്ടും കല്പിച്ചു മുന്നോട്ട് നീങ്ങുന്നത് .ചൈന നാളിതുവരെ ഇന്ത്യയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് ഇന്ത്യ മറുപടി നല്‍കേണ്ട അവസരം അവരായിട്ടു തന്നെ സ്രുഷ്ടിക്കുകയാണ് എന്ന് വ്യക്തമാക്കുകയാണ് സൈനിക സജ്ജീകരണത്തിലൂടെ നല്‍കുന്ന സന്ദേശം
https://www.facebook.com/Malayalivartha
























