Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇന്ത്യ ഉടൻ ഭക്ഷ്യക്ഷാമത്തിലേക്ക്; ഇന്ത്യയിൽ കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും

26 MAY 2020 06:25 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിൽ ഫെബ്രുവരിയിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാർഷിക മേഖലയിൽ വെട്ടുകിളികൾ തീർത്തത്. ഇപ്പോഴിതാ ഇന്ത്യയിലും കൊറോണാ ഭീതിക്ക് പിന്നാലെ കർഷകർക്ക് ഭീഷണിയായി വെട്ടുകിളി ആക്രമണവും. വിളവെടുക്കാൻ പാകമായ പാടങ്ങളെല്ലാം ഭക്ഷണമാക്കി മുന്നേറുകയാണ് പാക്കിസ്ഥാനിൽ നിന്നും എത്തിയ വെട്ടുകിളികൾ. ഫെബ്രുവരിയിൽ പാകിസ്ഥാനിൽ ഉണ്ടായ വെട്ടുകിളി ആക്രമണത്തെ തുടർന്ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കനത്ത നാശനഷ്ടമാണ് പാകിസ്ഥാനിലെ കാർഷിക മേഖലയിൽ ഇവ തീർത്തത്. എന്നാൽ ഇന്ന് അതേ വെട്ടുകിളികൾ ഇന്ത്യയിലെത്തി നമ്മുടെ കാർഷികവിളകൾ കാർന്ന് തിന്നുകയാണ്.

രാജസ്ഥാൻ, മധ്യപ്രദേശ്, സംസ്ഥാനങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വെട്ടുകിളി ആക്രമണം തുടങ്ങി.ആഗ്ര, അലിഗഢ്, ബുലന്ദ്ശഹർ, കാൺപുർ, മഥുര എന്നി ജില്ലകളും വെട്ടുകിളികൾ കയ്യേറി. മുൻകരുതലിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യയിൽ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്. 27 വർഷത്തിനിടയിൽ കാർഷിക മേഖല നേരിടുന്ന വലിയ വെട്ടുകിളി ആക്രമണമാണിത്.

ഏപ്രിൽ രണ്ടാം വാരമാണ് ഇന്ത്യയിൽ ആദ്യമായി വെട്ടുകിളി ആക്രമണം റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിൽ നിന്നും രാജസ്ഥാനിലെ പാടങ്ങളിലേക്കായിരുന്നു ഇവ ആദ്യം എത്തിയത്.

ഒരു കൂട്ടം വെട്ടുകിളികൾക്ക് ഏക്കർ കണക്കിന് കൃഷിയിടം മണിക്കൂറുകൾക്കുള്ളിൽ കാലിയാക്കാൻ കഴിയും. കനത്ത സാമ്പത്തിക ആഘാതമായിരിക്കും ഇതുമൂലം കർഷകർക്ക് നേരിടേണ്ടി വരിക. വെട്ടുകിളി ഭീഷണി നേരിടാൻ കർഷകർക്ക് ബോധവത്കരണ പരിപാടികൾ നടത്തുകയാണ് ഉത്തർപ്രദേശ് കാർഷിക വകുപ്പ്. ആഗ്രയിൽ വെട്ടുകിളികളെ നേരിടാനായി രാസവസ്തു സ്പ്രേ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിനായി 204 ട്രാക്ടറുകളും തയ്യാറാക്കിയിട്ടുണ്ട്.

27 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വെട്ടുകിളി ആക്രമണമാണ് ഇത്തവണത്തേതെന്ന് വിദഗ്ധർ പറയുന്നു. സാധാരണഗതിയിൽ നവംബർ മാസത്തോടെ ഇന്ത്യയിലേക്കുള്ള വെട്ടുകിളികളുടെ വരവ് അവസാനിക്കേണ്ടതാണ്. എന്നാൽ ഇക്കുറി ഫെബ്രുവരി വരെ ഇത് നീണ്ടു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (1 hour ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (3 hours ago)

Malayali Vartha Recommends