വിജയ്‌യില്‍ നിന്ന് വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച് ഭാര്യ സംഗീത സ്വര്‍ണലിംഗം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചന ഹര്‍ജി പിന്‍വലിക്കാന്‍ തീരുമാനിച്ച് ഭാര്യ സംഗീത സ്വര്‍ണലിംഗം. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ സംഗീത ഇക്കാര്യം കോടതിയെ അറിയിച്ചു. ഇന്ന് ചെങ്കല്‍പ്പേട്ട് കുടുംബ കോടതി ജഡ്ജി സുജാതയ്ക്ക് മുന്‍പാകെയാണ് സംഗീത തീരുമാനം അറിയിച്ചത്.
ഇന്നുരാവിലെയാണ് ഹര്‍ജി പരിഗണിച്ചത്. ഈ സമയം വിജയ് നിയമസഭയിലായിരുന്നതിനാലും തിരക്കായതിനാലും അടുത്ത മാസത്തേയ്ക്ക് ഹര്‍ജി പരിഗണിക്കണമെന്ന് വിജയ്‌യുടെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇന്നുതന്നെ കേസ് പരിഗണിക്കണമെന്ന് സംഗീത ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉച്ചയ്ക്ക് പരിഗണിച്ചപ്പോഴാണ് വിവാഹമോചന ഹര്‍ജിയില്‍ നിന്ന് പിന്‍മാറുന്നതായി സംഗീത അറിയിച്ചത്. തുടര്‍ന്ന് കോടതി ഹര്‍ജി തീര്‍പ്പാക്കിയെന്നാണ് വിവരം.
26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. 1999 ഓഗസ്റ്റ് 25നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha

























