Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ; നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു; മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേ

29 MAY 2020 04:51 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മൂഴം ഒരു വര്‍ഷക്കാലം പൂര്‍ത്തിയാകുന്നു. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയിട്ട് മെയ് 30ന് ഒരു വര്‍ഷം തികയും. മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്തെ 62 ശതമാനം ജനങ്ങള്‍ തൃപ്തി രേഖപ്പെടുത്തിയതായി ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടനയുടെ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു.

കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ വളരെ ഫലപ്രദമാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരുടെയും അഭിപ്രായം. പത്ത് ശതമാനം പേരുടെ അഭിപ്രായം ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടമായ മേയ് 14 വരെയുള്ള കണക്കാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്. കൊവിഡ് 19നെ പ്രതിരോധിക്കാന്‍പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിലൂടെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. തുടര്‍ന്ന് സാമ്പത്തിക ഉത്തേജനത്തിനായി 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം വരുന്നതായിരുന്നു അത്.എന്നാല്‍ വര്‍ഗീയ അജണ്ട മറക്കാനുള്ള മോദിയുടെ ഗൂഡോദ്ദേശം മാത്രമാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ രാജ്യത്തെ 76ശതമാനം ജനങ്ങളും മോദി ഭരണത്തില്‍ തൃപ്തരല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നതത്രേ. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ കെകൊണ്ട നടപടികളെ ഇതില്‍ 54 ശതമാനം പേരാണ് വിമര്‍ശിച്ചിരിക്കുന്നത്.അതെന്തുതന്നെ ആയാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു കൊവിഡ് ഹീറോയായി ഉയര്‍ത്തിക്കാട്ടിയാണ് ബി.ജെ.പി വാര്‍ഷികം ആഘോഷിക്കുന്നത്. മോദി ഹേ തോ ദേശ് സുരക്ഷിത് ഹൈ എന്നതാണ് പുതിയ മുദ്രാവാക്യം. ലോക്സഭയില്‍ 303 സീറ്റുമായി വീണ്ടും അധികാരമേറ്റ മോദി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പലതും നടപ്പാക്കി. മുത്തലാഖ് നിര്‍ത്തലാക്കിയ നിയമനിര്‍മാണം, ജമ്മുകാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത്, അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന്റെ രൂപീകരണം, ജമ്മുകാശ്മീര്‍ സംസ്ഥാന വിഭജനം എന്നിവയെല്ലാം മോദി സര്‍ക്കാര്‍ കൈകൊണ്ട സുപ്രധാന നടപടികളാണ്.

ഇതോടൊപ്പം നിരവധി ജനക്ഷേമ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. പ്രധാനമന്ത്രി കിസാന്‍ യോജന, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ശാക്തീകരണ നിയമം, എല്ലാവര്‍ക്കും വീട് ലക്ഷ്യമിട്ട് 25,000 കോടിയുടെ ഭവന പദ്ധതി, ബാലപീഡനം തടയാനുള്ള നിയമം എന്നിവ ഉദാഹരണം. ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനമായിരുന്നു പ്രതിരോധ മേഖലയിലെ സുപ്രധാന തീരുമാനം. ബോഡോ സമാധാന ഉടമ്പടി, റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം എന്നിവയും ഭരണ നേട്ടങ്ങള്‍ തന്നെ. എന്നാല്‍ ഏറ്റവും വലിയ വിവാദം സൃഷ്ടിച്ചത് പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ നിയമവുമാണ്. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിലേക്കാണ് ഇതു നയിച്ചത്. ഇതിനെയെല്ലാം ഒരു പരിധിവരെ മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു എന്നുതന്നെ പറയാം. അതിനിടിയിലായിരുന്നു കൊവിഡ്, മഹാമാരിയായി രാജ്യത്തെ ഗ്രസിച്ചത്. കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ വിജയിച്ചോ എന്നു പറയാന്‍ സമയമായിട്ടില്ലെങ്കിലും,? പ്രഖ്യാപിത പദ്ധതികളും, ഉത്തേജന പാക്കേജുകളുമെല്ലാം ഉയര്‍ത്തികാട്ടി ജനങ്ങളുടെ മുന്നില്‍ ആദ്യവര്‍ഷത്തെ പ്രോഗ്രസ് മിന്നുന്ന റിപ്പോര്‍ട്ടായി അവതരിപ്പിക്കാന്‍ തന്നെയാകും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര മന്ത്രിസഭയുടെയും, ബി.ജെ.പിയുടെയും ലക്ഷ്യം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 minutes ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (30 minutes ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (55 minutes ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (1 hour ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (2 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (2 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (2 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (2 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (2 hours ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (3 hours ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (3 hours ago)

Malayali Vartha Recommends