Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍

29 MAY 2020 09:00 PM IST
മലയാളി വാര്‍ത്ത

ലോകമെങ്ങും കോവിഡ് കെടുതിയില്‍ ബുദ്ധിമുട്ടുകയാണ്. ഈ സമയത്ത് ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ് ചൈന. അതിനാല്‍ തന്നെ ഒട്ടും വിട്ടുവീഴ്ച വേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ നിര്‍ണായക നീക്കവുമായി വ്യോമസേന രംഗത്തെത്തി കഴിഞ്ഞു. യുദ്ധമുഖത്തേക്ക് കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് എത്തിക്കാന്‍ സാധിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ ചൈനീസ് അതിര്‍ത്തിയില്‍ വ്യോമസേന വിന്യസിച്ചു. ചൈനയ്ക്ക് മറുപടി നല്‍കി ചിനൂക് ഹെലികോപ്റ്റര്‍ അസമിലെ മോഹന്‍ബാരി വ്യേമതാവളത്തിലാണ് എത്തിച്ചിരിക്കുന്നത്.

അസമിന് പുറമെ സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിങ്ങളിലേക്കും ചിനൂക്കിനെ ഉടന്‍ വിന്യസിച്ചേക്കും. താഴ്വാരങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വളരെ പെട്ടന്ന് സൈന്യത്തെയും ആയുധങ്ങളെയും വിന്യസിക്കുന്നതിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററായാണ് ചിനൂക്ക്. ഒരു മലയെവരെ എടുത്തുകൊണ്ട് 20,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ ചിനൂക്കിന് കഴിയും.

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് സൈനിക നേതൃത്വത്തിലുള്ളവരുമായി പ്രധാനമന്ത്രി ഉന്നത തല യോഗം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇന്ത്യന്‍ അതിര്‍ത്തിക്കകത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടത്തരുതെന്ന നിലപാട് ചൈന എടുത്തതോടെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഏറ്റെടുത്തത്. യോഗത്തിന് പിന്നാലെ ചൈനീസ് അതിര്‍ത്തികളില്‍ ഇന്ത്യ സേനവിന്യാസം ശക്തമാക്കിയിട്ടുണ്ട്.

ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ സഞ്ചാരം ദുഷ്‌കരമായതിനെ തുടര്‍ന്നാണ് ഈ നടപടി. ചൈനയുടെ ഏത് നീക്കവും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് സൈനിക വൃത്തങ്ങളും അറിയിച്ചു.

അതേസമയം ലോകത്താകമാനം കൊറോണ വൈറസ് വ്യാപിപ്പിച്ച ചൈനയെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ചൈനയുടെ എല്ലാ ഉപകരണങ്ങളും നിക്ഷേപങ്ങളും നിരസിക്കുക എന്ന നയമാണ് ഇരു രാജ്യങ്ങളും സ്വീകരിക്കുന്നത്.

ഇതിന്റെ ഭാഗമായി ചൈനീസ് കമ്പനിയില്‍ നിന്നുള്ള നിക്ഷേപ ലേലം ഇസ്രയേല്‍ നിരസിച്ചു. 1.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വാട്ടര്‍ ഡെസ്റ്റിനേഷന്‍ പ്രൊജക്ടിനു വന്ന ലേലത്തില്‍ നിന്നാണ് ഇസ്രയേല്‍ പിന്‍മാറിയത്. ഹോം കോങ് കേന്ദ്രീകരിച്ചുള്ള സി.കെ ഹച്ചിസണ്‍ ഹോള്‍ഡിങ്‌സിന്റെ വാഗ്ദാനമാണ് ഇസ്രയേല്‍ നിരസിച്ചത്.

മെയ് 14 ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊറോണ വ്യാപനത്തിന് ശേഷം ചൈനയുമായുള്ള ഇടപാടുകളെല്ലാം എല്ലാ രാജ്യങ്ങളെയും അപടകടത്തിലാക്കുമെന്ന് പോംപിയോ അന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ചൈനക്കെതിരെ ഒന്നിച്ച് നീങ്ങാന്‍ ധാരണയായത്. ഇതും ഇന്ത്യയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends