Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇന്ത്യയ്ക്കെതിരേ നിരന്തരം പ്രകോപനം നടത്തുന്ന ചൈനയ്ക്കെതിരേ പുതിയ ഒരു പോരാട്ടവുമായി ഇന്ത്യ; ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു, സ്മാര്‍ട്ട് ഫോണുകളില്‍ ചൈനീസ് ആപ്പുകള്‍ വേണ്ടെന്ന് വയ്ക്കുന്നു, അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പിന്തുണ അർപ്പിച്ച് ഇന്ത്യക്കാർ

03 JUNE 2020 03:36 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ ഇന്ത്യയ്ക്കെതിരേ നിരന്തരം പ്രകോപനം നടത്തുന്ന ചൈനയ്ക്കെതിരേ പുതിയ ഒരു പോരാട്ടവുമായി ഇന്ത്യാക്കാര്‍. ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു. ഒപ്പം സ്മാര്‍ട്ട് ഫോണുകളില്‍ ചൈനീസ് ആപ്പുകള്‍ വേണ്ടെന്ന് വയ്ക്കുന്നു. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ഭൂരിപക്ഷവും റിമൂവ് ചൈന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ചൈന ആപ്പുകള്‍ നീക്കിയത്. ആപ്പ് പ്ലേസ്റ്റോറില്‍ എത്തി രണ്ടാഴ്ചയ്ക്കം ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അമ്പതു ലക്ഷം കടന്നു. ടിക് ടോക്, ഷെയര്‍ ഇറ്റ്, കാംസ്‌കാനര്‍, എക്സെന്‍ഡര്‍ തുടങ്ങി ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ള ആപ്പുകളാണ് വ്യാപകമായ ആള്‍ക്കാര്‍ ഡിലീറ്റ് ചെയ്യുന്നത്.

ചൈനയുടെ ഉത്പന്നങ്ങളും ഇന്ത്യക്കാര്‍ വന്‍തോതില്‍ ഉപേക്ഷിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ചൈനക്കെതിരേ യുദ്ധം മാത്രമല്ല മറ്റൊരു പോരാട്ടം കൂടി ഉണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയില്‍ നിന്നും ചൈന പ്രതിവര്‍ഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണവര്‍ അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ക്കെതിരേ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ബുള്ളറ്റുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍, നമുക്ക് വാലറ്റുകള്‍ കൊണ്ട് ചൈനയ്ക്കു മറുപടി കൊടുക്കാം എന്ന രീതിയിലേയ്ക്ക് ബഹുഭൂരിപക്ഷം ഇന്ത്യാക്കാര്‍ മാറിയിരിക്കുന്നു.

രാജ്യത്ത് ചൈന വിരുദ്ധ വികാരം മുതലെടുക്കാന്‍ പല തരം നീക്കങ്ങള്‍ ശക്തിപ്പെടുന്നതിനിടയിലാണ് റിമൂവ് ചൈന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനീസ് ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയാണ് ആപ്പ് എത്തിയത്. 3.5 എം ബി വലിപ്പമുള്ള ആപ് നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുന്നത്. ഡൗണ്‍ലോഡ് ചെയ്ത ചൈനീസ് ആപ്പുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നത്. പ്രീ- ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. അതേസമയം ഫോണുകളിലെ ചൈനീസ് നിര്‍മിത എല്ലാ ആപ്ലിക്കേഷനുകളും സ്‌കാന്‍ ചെയ്ത് ലിസ്റ്റുചെയ്യുകയും റീമൂവ് ചെയ്യുകയും ചെയ്യും എന്ന അവകാശവാദത്തോടെ എത്തിയ റിമൂവ് ചൈന ആപ്പിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. അതേസമയം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനകം 4.8 റേറ്റിങ് ഈ ആപ്പ് നേടി കഴിഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണ പ്രചാരണം ശക്തമായതിന് പിന്നാലെയാണ് ഈ ആപ്പിന് വന്‍ പ്രചാരം ലഭിച്ചത്. രാജ്യത്തെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞുവെന്നാണ്. ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്റെ ഭാഗമായി പ്രചരിക്കുന്നത് ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയാണ്. ഒപ്പം തന്നെ ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (4 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (4 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (4 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (5 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (5 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (7 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (7 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (7 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (8 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (9 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (9 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (9 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (10 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (10 hours ago)

Malayali Vartha Recommends