സോണിയാ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ എത്ര തവണ എത്തിയെന്ന് പറയാമോ? ബി.ജെ.പിയെ പോലും ഞെട്ടിച്ച് ആ പോസ്റ്റര്‍ വലിച്ചുകീറി സ്മൃതി
എംപിയെ കാണാനില്ലെന്ന് അമേഠിയില്‍ പോസ്റ്റര്‍. കണക്ക് പറഞ്ഞ് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടെ കയ്യില്‍ നിന്നും അമേഠി മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയിലൂടെ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ കോവിഡ് കാലത്ത് മണ്ഡലത്തിലുടനീളം എംപിയെ കാണാനില്ല എന്ന പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തിലെ സ്മൃതിയുടെ വിജയം വലിയ നേട്ടമായി ബിജെപി ഉയര്ത്തിക്കാട്ടുന്നതിനിടെയിലാണ് പോസ്റ്ററുകള്‍ തലവേദനയാകുന്നത്.
തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം രണ്ടു ദിവസങ്ങളിലായി കേവലം മണിക്കൂറുകള്‍ മാത്രമാണ് സ്മൃതി മണ്ഡലത്തിലെത്തിയതെന്ന് പോസ്റ്ററുകളില്‍ പറയുന്നു. സംഘടനയുടെ പേര് ഉള്‍പ്പെടുത്താതെയുള്ള പോസ്റ്ററുകള്‍ വൈറലായതോടെ മറുപടിയുമായി സ്മൃതി രംഗത്തെത്തി. ഈ പോസ്റ്ററുകള്‍ ആള് ഇന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കിട്ടിരുന്നു. '8 മാസത്തില്‍ 10 തവണ 14 ദിവസം മണ്ഡലത്തില്‍ എത്തി. സോണിയാ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ എത്ര തവണ എത്തിയെന്ന് പറയാമോ? ഇതിന് മറുപടിയായി സ്മൃതി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha