Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഇന്ത്യാക്കാരന്റെ മുന്നില്‍ ട്രംപിന്റെ കളി നടക്കില്ല; വംശീയ അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് 1.2 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

04 JUNE 2020 06:50 PM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതിനിടയില്‍ വംശീയ അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് 1.2 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചു.

ട്രംപ് ഭരണക്കൂട ഭീകരതക്കെതിരെ പോരാടാനാണ് ഈ പണമെന്നതും ശ്രദ്ധേയമാണ്.
വംശീയ അനീതിക്കെതിരെ പോരാടുന്ന സംഘടനകള്‍ക്ക് ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സഹായിക്കുന്നതിന് കമ്പനി 2.5 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആദ്യത്തെ ഗ്രാന്റ് 10 ലക്ഷം ഡോളര്‍ വീതം സെന്റര്‍ ഫോര്‍ പോളിസിങ് ഇക്വിറ്റി, ഈക്വല്‍ ജസ്റ്റിസ് ഇനീസിയേറ്റീവ് എന്നിവര്‍ക്ക് നല്‍കും.

ഗൂഗിള്‍.ഓര്‍ഗ് ഫെലോസ് പ്രോഗ്രാം വഴി സാങ്കേതിക പിന്തുണ നല്‍കുമെന്നും പിച്ചൈ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വംശീയ നീതിയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്കായി ഗൂഗിള്‍ ഇതുവരെ 3.2 കോടി ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഫ്‌ലോയിഡിന്റെ ഓര്‍മകളെ മാനിക്കാന്‍ ഗൂഗിളര്‍മാര്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് നിശബ്ദത പാലിച്ചു. ഈ നിശബ്ദത നിമിഷത്തിന്റെ ദൈര്‍ഘ്യം ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെടുന്നതിന് മുന്‍പ് അനുഭവിച്ച സമയത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഫ്‌ലോയിഡിനും മറ്റു പലര്‍ക്കുമെതിരെയുള്ള അനീതിയുടെ ഓര്‍മപ്പെടുത്തലാണെന്നും പിച്ചൈ കുറിച്ചു. ഗൂഗിള്‍ ജീവനക്കാര്‍ 25 ലക്ഷം ഡോളര്‍ അധിക സംഭാവന നല്‍കി. ഇത് ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗൂഗ്‌ളര്‍ പങ്കെടുക്കുന്ന ക്യാംപെയിനിനെ പ്രതിനിധീകരിക്കുന്നു. ജീവനക്കാര്‍ സമാഹരിച്ച ഏറ്റവും വലിയ തുകയും വിശാലമായ പങ്കാളിത്തവും ഇതാണെന്നും പിച്ചൈ പറഞ്ഞു. ദീര്‍ഘകാല പരിഹാരങ്ങളെ പിന്തുണയ്ക്കുന്ന സംരംഭങ്ങളും ഉല്‍പന്ന ആശയങ്ങളും വികസിപ്പിക്കുന്നതിന് ഗൂഗിള്‍ ബ്ലാക്ക് കമ്മ്യൂണിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്‌ലോയിഡിന്റെ മരണത്തിനെതിരായ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം കാണിച്ച് ഗൂഗിളും യുട്യൂബും നേരത്തെ യുഎസിലെ ഹോം പേജില്‍ ഒരു കറുത്ത റിബണ്‍ ഇട്ടിരുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends