Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

കളിക്കുന്നത് ഇന്ത്യയോടാണെന്നു ചൈന ഓർത്തില്ല; അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

04 JUNE 2020 08:59 PM IST
മലയാളി വാര്‍ത്ത

കിഴക്കൻ ലഡാക്കിൽ എൽ.എ.സി. ലംഘിച്ച് ചൈനീസ് സൈനികർ ഇന്ത്യൻ അതിർത്തിയിൽ കടന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചിരുന്നു അതിർത്തിയിൽ രണ്ടാഴ്ചയിലധികമായി തുടരുന്ന സംഘർഷത്തിനൊടുവിലാണ് ഇന്ത്യ ഇക്കാര്യം സമ്മതിച്ചത്. ‘‘ചൈനീസ് പട്ടാളക്കാർ നിയന്ത്രണരേഖയിൽ ഉണ്ടെന്നത് യാഥാർഥ്യമാണ്. അതിർത്തി എവിടെയാണെന്നതിനെച്ചൊല്ലി ഇരുരാജ്യവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. ചൈനീസ് പട്ടാളക്കാർ അതിർത്തിയിൽ ധാരാളം എത്തിയിട്ടുണ്ട്’’-രാജ്നാഥ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോഴിതാ കിഴക്കന്‍ ലഡാക്കിലേക്ക് സൈനികരെ എത്തിക്കാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര സർക്കാരിന് ലഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ മറികടന്നുള്ള ചൈനയുടെ നീക്കങ്ങളെപ്പറ്റി രഹസ്യാ ന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഡാക് മേഖലയില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങളുടെ വിശദമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ലഡാക്കിലെ തന്ത്രപ്രധാനമായ ദോലത് ബെഗ് ഒല്‍ദി മേഖലയിലും പാന്‍ഗോംഗ് സോ മേഖലയിലുമാണ് ചൈനയുടെ അനധികൃതമായ കയ്യേറ്റവും നിര്‍മ്മാണവും നടക്കുന്നത്. നിയന്ത്രണരേഖാ പ്രദേശമായതിനാല്‍ ഇരുകൂട്ടരും വിട്ടുനില്‍ക്കേണ്ട പ്രദേശത്തേക്ക് ചൈന കടന്നുകയറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 6ന് ഇരുഭാഗത്തേയും സൈനിക ഉദ്യോഗസ്ഥന്മാര്‍ നടത്താനിരിക്കുന്ന യോഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. അനധികൃതമായി ചൈന മുന്നേറ്റം നടത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തിരികെപോകണമെന്ന നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

എന്തായാലും യഥാർഥ നിയന്ത്രണരേഖയിലെ (എൽ.എ.സി.) ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കാൻ ഇരുരാജ്യത്തിന്റെയും ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള സൈനികോദ്യോഗസ്ഥർ ശനിയാഴ്ച ചർച്ചനടത്തും. ലേ ആസ്ഥാനമായ 14-ാം കോർ കമാൻഡിലെ ലെഫ്. ജനറൽ ഹരീഷ് സിങ്ങിനെ ഇതിനായി നിയോഗിച്ചതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ചൊവ്വാഴ്ചയും ഇരുരാജ്യവും സൈനികതല ചർച്ച നടത്തിയിരുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺസംഭാഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചൈന അയ്യായിരത്തോളം സൈനികരെ പുതുതായി അതിർത്തിയിൽ വിന്യസിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (5 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (12 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (20 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (51 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (54 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

Malayali Vartha Recommends