Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ നേതൃത്വങ്ങള്‍ ഈ മാസം ആറിനു നടത്തുന്ന ചര്‍ച്ചയില്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ... കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള 14 കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

05 JUNE 2020 07:07 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ നേതൃത്വങ്ങള്‍ ഈ മാസം ആറിനു നടത്തുന്ന ചര്‍ച്ചയില്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള 14 കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ഇപ്പോഴിതാ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ഉന്നത സേനാനേതൃത്വങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി സംഘര്‍ഷ മേഖലകളിലൊന്നില്‍ അല്‍പം പിന്‍വാങ്ങി ഇന്ത്യ ചൈന സേനകള്‍.

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ (എല്‍എസി) നിന്ന് ചൈന 2 കിലോമീറ്ററും ഇന്ത്യ ഒരു കിലോമീറ്ററും പിന്നോട്ടു മാറിയതായി സേനാവൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ നാളെ നടക്കുന്ന സേനാതല ചര്‍ച്ചയില്‍ അനുരഞ്ജനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ. എന്നാല്‍, പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇരുസേനകളും പിന്‍വാങ്ങിയിട്ടില്ല.

ഇതിനിടെ, ബൊഫോഴ്‌സ് പീരങ്കികള്‍ ഇന്ത്യ അതിര്‍ത്തിയിലെത്തിച്ചു. ചൈന സന്നാഹം ശക്തമാക്കിയതിനു പിന്നാലെയാണ് 60 പീരങ്കികള്‍ സജ്ജമാക്കിയത്. സന്നാഹത്തില്‍ പിന്നാക്കം പോകുന്നതു ചര്‍ച്ചകളില്‍ ചൈനയ്ക്കു മേല്‍ക്കൈ നല്‍കുമെന്നു വിലയിരുത്തിയാണു നീക്കം. അതിര്‍ത്തിയോടു ചേര്‍ന്നുള്ള റോഡ് നിര്‍മാണം നിര്‍ത്തണമെന്ന ചൈനയുടെ ആവശ്യവും അംഗീകരിക്കേണ്ടെന്നാണ് തീരുമാനം. പാക്ക്, ചൈന അതിര്‍ത്തികളില്‍ സംഘര്‍ഷം പുകയുന്നതിനിടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗില്‍ യുദ്ധവിമാനങ്ങള്‍ക്കായി എയര്‍സ്ട്രിപ് നിര്‍മിക്കാന്‍ വ്യോമസേന. ശ്രീനഗര്‍ ജമ്മു ദേശീയപാതയ്ക്കു സമാന്തരമായാണ് 3.5 കിലോമീറ്റര്‍ എയര്‍സ്ട്രിപ് ഒരുക്കുന്നത്. നിര്‍മാണം വേഗം പൂര്‍ത്തിയാക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ലഡാക്കിലെത്തിയ വടക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷി, ചര്‍ച്ചയ്ക്കു മുന്നോടിയായി ഹരീന്ദറുമായി കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ട്‌സോ തടാകത്തിന്റെ വടക്കന്‍ തീരം, ഗല്‍വാന്‍ താഴ്വര എന്നിവിടങ്ങളില്‍ കടന്നുകയറാനുള്ള നീക്കത്തില്‍ നിന്നു ചൈന പിന്‍മാറണമെന്ന ആവശ്യത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നു സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ നിര്‍മാണം ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്നാണു ചൈനയുടെ ആവശ്യം. തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ചൈന ഇടപെടേണ്ടെന്ന് ഇന്ത്യ വാദിക്കുന്നു.

ഇരു കൂട്ടരും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രശ്‌നപരിഹാരം എളുപ്പമല്ലെങ്കിലും ഉന്നത നേതൃത്വത്തിന്റെ ഇടപെടല്‍ അനുരഞ്ജന പാത തുറക്കുമെന്ന പ്രതീക്ഷയിലാണു സേന. അതിര്‍ത്തി മേഖലകളില്‍ ചൈനീസ് സൈനികരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും പ്രതിരോധ സജ്ജരായി ഇന്ത്യന്‍ സേന നിലയുറപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (20 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (38 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (46 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (50 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends