Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

കോവിഡിനെ നേരിടുന്നതില്‍ രാജസ്ഥാന്‍ ഒന്നാമതെന്നു കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍

05 JUNE 2020 07:04 AM IST
മലയാളി വാര്‍ത്ത

രോഗബാധ ഏറ്റവും കൂടുതലുള്ള 10 സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം, ഭേദമായവര്‍, മരണസംഖ്യ എന്നിവ പരിഗണിച്ചു തയാറാക്കിയ താരതമ്യപ്പട്ടികയില്‍ കോവിഡിനെ നേരിടുന്ന കാര്യത്തില്‍ രാജസ്ഥാന്‍ ഒന്നാമതാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഇന്നലെ 68 പേരില്‍ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 9720 പേരായി ഉയര്‍ന്നുവെങ്കിലും 6819 പേരും രോഗമുക്തരായിക്കഴിഞ്ഞു. 209 പേര്‍ മാത്രമാണു രോഗത്തിനു കീഴടങ്ങിയത്. കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തോട് അടുത്തെങ്കിലും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറച്ചു നിര്‍ത്തുന്നതിനു കഴിഞ്ഞിട്ടുണ്ട്.

രാജസ്ഥാനില്‍ നാലര ലക്ഷത്തോളം പേര്‍ക്ക് ഇതിനോടകം കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. രാജ്യത്തു 12 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമ്പോള്‍ ഇവിടെ അതു 18 ദിവസമാണ്. ഭില്‍വാഡയിലേതുപോലെ റെഡ് സോണുകളായി മാറിയ ഇടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വലിയ അളവില്‍ ഇതിനു സഹായിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങില്‍ നിന്നായി 11 ലക്ഷത്തോളം തൊഴിലാളികള്‍ മടങ്ങി വന്നെങ്കിലും ഗ്രാമീണ തലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണത്തിലൂടെ രോഗ വ്യാപനം ഗണ്യമായ തോതില്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. സംസ്ഥാനത്തു രോഗം ഭേദമാകുന്നവര്‍ 67.59% ആണെന്നും മരണനിരക്കു 2.16% ആണെന്നും ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

വൈറസ്ബാധ തുടങ്ങിയ ഉടന്‍തന്നെ ഏര്‍പ്പെടുത്തിയ മൊബൈല്‍ മെഡിക്കല്‍ വാനുകള്‍, ആരോഗ്യസേവന കേന്ദ്രങ്ങള്‍ കുറവായ ഗ്രാമങ്ങളില്‍ രോഗ ബാധിതരെ തുടക്കത്തിലെ കണ്ടെത്തി ചികില്‍സ ലഭ്യമാക്കുന്നതിനു സഹായകമായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയെത്തിയവര്‍ക്ക് രാജസ്ഥാനിലെ ഗ്രാമങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ജയ്‌സാല്‍മേര്‍, ബാഡ്‌മേര്‍, ജലോര്‍ തുടങ്ങിയ മരുപ്രദേശങ്ങളിലെ ഗ്രാമീണരാണു തങ്ങളുടേതായ ക്വാറന്റീന്‍ സംവിധാനങ്ങളൊരുക്കി കോവിഡിനെ തടയുന്നത്. ഗ്രാമീണര്‍ക്കിടയില്‍ സര്‍ക്കാര്‍ വക ബോധവല്‍ക്കരണ പരിപാടികളും നടക്കുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ച ഗ്രാമസേവാ സമിതികളും ഗ്രാമപഞ്ചായത്ത് അധികൃതരുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അതിര്‍ത്തി ജില്ലകളിലേക്ക് മടങ്ങിയെത്തുന്നവരില്‍ പലരും കോവിഡ് ബാധിതരാണ്.

അഹമ്മദാബാദ്. സൂറത്ത്, മുംബൈ തുടങ്ങിയ പട്ടണങ്ങളില്‍ ഇവിടെ നിന്നുള്ള നൂറു കണക്കിനു യുവാക്കളാണു ജോലി ചെയ്യുന്നത്. ഇവര്‍ക്കായി ഗ്രാമങ്ങള്‍ക്കു പുറത്തു കുടിലുകള്‍ കെട്ടിയാണു ഗ്രാമീണര്‍ സുരക്ഷ ഉറപ്പാക്കുന്നത്. ഗ്രാമങ്ങളിലേക്കു പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 minutes ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (10 minutes ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (26 minutes ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ബം​ഗ​ളൂ​രു​വി​ലുണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം....  (1 hour ago)

ഡോക്ടർമാർ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ...  (1 hour ago)

ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു...  (1 hour ago)

കൂട്ടുകെട്ടുകളിൽ അതീവ ജാഗ്രത ... കർമ്മരംഗത്ത് മാറ്റങ്ങൾ സംഭവിക്കാം; ചിലർക്ക് പുതിയ അവസരങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് വരുമാനക്കുറവ്  (1 hour ago)

താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ വൈകീട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

എസ്‌യുവി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും....  (2 hours ago)

മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായക ദിനം...  (2 hours ago)

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (2 hours ago)

ദയനീയ പരാജയവുമായി പാക്കിസ്ഥാൻ....  (3 hours ago)

Malayali Vartha Recommends