ഡല്‍ഹി മുന്‍ പോലീസ് കമ്മീഷണറും മുന്‍ ഗവര്‍ണറുമായിരുന്ന വേദ് മര്‍വ അന്തരിച്ചു... ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു
ഡല്‍ഹി മുന്‍ പോലീസ് കമ്മീഷണറും മുന്‍ ഗവര്‍ണറുമായിരുന്ന വേദ് മര്‍വ (87) അന്തരിച്ചു. ഗോവയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പത്ത് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഔദ്യോഗിക ബഹുമതികളോടെ ഗോവയിലായിരിക്കും സംസ്കാരം.
ശൈത്യകാലത്ത് അദ്ദേഹം ഭാര്യയോടൊപ്പം ഗോവയില്‍ താമസിക്കുമായിരുന്നു. അവര്‍ക്ക് അവിടെ ഒരു വീട് ഉണ്ട്. ഈ ശൈത്യകാലത്തും ഗോവയിലെത്തിയ മര്‍വയ്ക്കും ഭാര്യക്കും ലോക്ക്ഡൗണ്‍ കാരണം ഡല്‍ഹിക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. 1985 മുതല്‍ 88 വരെ മര്‍വ ഡല്‍ഹി പോലീസ് മേധാവിയായിരുന്നു. മണിപ്പുര്‍, ജാര്‍ഖണ്ഡ്, മിസോറം സംസ്ഥാനങ്ങളുടെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1989ല്‍ പദ്മ ശ്രീ പുരസ്കാരം നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1947ല്‍ പാക്കിസ്ഥാനിലെ പെഷാവറില്‍ നിന്നു ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു മര്‍വയുടെ കുടുംബം.
"
https://www.facebook.com/Malayalivartha