മൃതദേഹത്തെ പോലും ഭയക്കുന്നു ?കോവിഡ് രോഗിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച നിലയിൽ
കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ചു. പുതുച്ചേരിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇത്തരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത്.
കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ കർശന നിർദേശങ്ങൾ നിലനിൽക്കവേയാണ് ഇത്തരത്തിൽ ഒരു ഉപേക്ഷിച്ച മൃതദേഹം കണ്ടത്തിയിരിക്കുന്നത്. മൃതദേഹം മറവ് ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളൊന്നും തന്നെ പാലിക്കാതെയാണ് ഈ കാര്യം നടന്നിരിക്കുന്നത്. കുഴിയിൽ തള്ളിയിൽ നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha