കൊവിഡ് ബാധിതന്റെ മൃതദേഹത്തോട് അനാദരവ്; പുതുച്ചേരിയില്‍ മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ചു... പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുഴിയിൽ തള്ളി
പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ് കിട്ടിയതായുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യ വകുപ്പ് പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാണെന്ന വിശദീകരണം നൽകി
മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിക്കുകയും പിന്നീട് ഒറ്റപ്പെട്ട പ്രദേശത്തെ കുഴിയിൽ മൃതദേഹം തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് . ചെന്നൈ സ്വദേശിയായ 44 കാരൻ്റെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്.
സ്ട്രെക്ച്ചറില്‍ നിന്ന് മൃതദേഹം കുഴിയിലേക്ക് തള്ളിയിട്ടതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. ഇതുവരെ പുതുച്ചേരിയിൽ കൊവിഡ് മരണമുണ്ടായില്ലെന്നും പരിചയമില്ലാത്തതിനാല്‍ സംഭവിച്ചതാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha