Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒരു മാസത്തോളമായി പുകയുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം തേടിയുളള ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച അവസാനിച്ചു..അതിര്‍ത്തിയില്‍ നിലവിലെ അവസ്ഥ തന്നെ തുടരണം

06 JUNE 2020 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

ഒരു മാസത്തോളമായി പുകയുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം തേടിയുളള ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച അവസാനിച്ചു. നാല് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.  ചര്‍ച്ചയ്ക്ക് ശേഷം ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും സംഘവും ലേയിലേക്ക് തിരിച്ചു. ഷുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലെ ബോര്‍ഡര്‍ പോയിന്റില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്

അതിര്‍ത്തിയില്‍ നിലവിലെ അവസ്ഥ തന്നെ തുടരണം എന്നാണ് ഇരുരാജ്യങ്ങളുടേയും സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്.

പ്രാദേശിക സൈനിക മേധാവിമാര്‍ തമ്മില്‍ പലതവണകളായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതിന്റെ പശ്ചാത്തലത്തിലാണ് സൈനിക തല ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചത്. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ 14 സൈനികരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഇന്നത്തേത് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടേയും അവസാന ചര്‍ച്ചയല്ല. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടത്തി വിഷയം സമാധാനപരമായി പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും താല്‍പര്യപ്പെടുന്നത്. ഇന്ത്യയുടേയും ചൈനയുടേയും സൈന്യം അതിര്‍ത്തിയില്‍ ഒരു മാസത്തോളമായി മുഖാമുഖം നില്‍ക്കുകയാണ്.

ഇന്നത്തെ ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ ഇരുസൈന്യവും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. വന്‍ സേനാ വിന്യാസമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ലഡാക്കില്‍ അടക്കം ചൈന നടത്തിയിരിക്കുന്നത്. ഈ സൈന്യത്തെ പിന്‍വലിക്കണം എന്നാണ് ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായി ഉയര്‍ത്തിയ ആവശ്യം .

അതേസമയം അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന ആവശ്യം ചൈനയും മുന്നോട്ട് വെച്ചു. മാനസസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് ഇന്ത്യ ലഡാക്കില്‍ ചില അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. ഇതാണ് ചൈനയെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചതും അതിര്‍ത്തിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചതും.

അതേസമയം ഇരുരാജ്യങ്ങളും പരസ്പരം ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയിട്ടില്ല. ഇനിയുളള ദിവസങ്ങളില്‍ നടക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. ചൈനയുടെ ഭാഗമായ ചുസുള്‍-മോള്‍േദായില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. ഇന്നത്തെ ചര്‍ച്ച പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈനിക മേധാവികള്‍ തിരിച്ച് ലേയിലേക്ക് മടങ്ങിയിരിക്കുകയാണ്.

ലഫ്. ജനറൽ ഹരീന്ദർ സിങ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു.

ചൈനയ്ക്കായി ദക്ഷിണ ഷിൻ ജിയാങ് മേഖലയിലെ മേജർ ജനറൽ ലിയു ലിന്നും ചർച്ചയ്ക്കെത്തി. കിഴക്കൻ ലഡാക്കിൽനിന്ന് ചൈനീസ് സേന പിന്മാറണമെന്നും മുൻ സ്ഥിതി തുടരണമെന്നുമാണ് ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യം. യഥാർഥ നിയന്ത്രണരേഖയ്ക്കും സിക്കിമിലും ഇന്ത്യ ദിവസേന നടത്തിയിരുന്ന പട്രോളിങ് ചൈന തടയുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിൽ മാറ്റം വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്.

 


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends