Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുംബൈയില്‍ ആശങ്ക... മഴക്കാലം ആരംഭിച്ചതിനുപിന്നാലെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ക്കൂടി തലപൊക്കുന്നു.... കൊറോണയും, ഡെങ്കി പനിയും തമ്മില്‍ അടുത്ത ബന്ധം?; തിരിച്ചറിയാന്‍ സാധിക്കുന്നില്ല

07 JUNE 2020 10:57 AM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി തുറക്കും. എന്നാല്‍ ജീവനക്കാര്‍ക്ക് വേണ്ടി ബസുകളോ, ഓട്ടോറിക്ഷകളോ ടാക്‌സികളോ ഓടില്ല. ഇവയെല്ലാം അവശ്യ സര്‍വീസുകാര്‍ക്ക് വേണ്ടി മാത്രമായിരിക്കും ഓടുക. അതേ സമയം ദീര്‍ഘദൂര തീവണ്ടികള്‍ ഓടുന്നതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനും അവിടെ നിന്നുള്ള യാത്രക്കാരെ ലക്ഷ്യത്തില്‍ എത്തിക്കുന്നതിനും വേണ്ടി ടാക്സികള്‍ ഓടും. ലോക്കല്‍ ട്രെയിന്‍, മോണോ റെയില്‍, മെട്രോ എന്നിവ ഓടിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കാര്യങ്ങളിങ്ങനെ ആണെങ്കിലും മറ്റൊരുവാര്‍ത്ത ആശങ്കപ്പെടുത്തുന്നു.

മഴക്കാലം ആരംഭിച്ചതിനുപിന്നാലെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ക്കൂടി തലപൊക്കുന്നതിനൊപ്പം മുംബൈയില്‍നിന്ന് ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയുംകൂടി വരുന്നു. കോവിഡ്19 പോസിറ്റീവായ 3 പേര്‍ക്ക് ഡെങ്കി രോഗവും ബാധിച്ചെന്നതാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇരു രോഗത്തെയും വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുക ബുദ്ധിമുട്ടാണെന്നും 'ക്ലിനിക്കല്‍, ലാബ് ലക്ഷണങ്ങളില്‍ സമാനത' കാണിക്കുന്നുണ്ടെന്നും പറയുന്നു.

ഈ മൂന്നുപേര്‍ക്കും കോവിഡ്19 രോഗത്തിന്റെ ലക്ഷണങ്ങളാണ് പ്രകടമായിരുന്നതെന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. പ്രതിത് സംദാനി പറഞ്ഞു. ഇതില്‍ 82 വയസ്സുകാരന് ന്യുമോണിയയുണ്ട്. ഡെങ്കി രോഗമാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. ഡെങ്കി ലക്ഷണങ്ങളില്ലതാനും. എന്നാല്‍ ആര്‍ടി പിസിആര്‍ പരിശോധനയിലും സിടി സ്‌കാനിലും കോവിഡ്19 രോഗമുണ്ടെന്നു തെളിഞ്ഞിരുന്നു. മറ്റു രണ്ട് രോഗികള്‍ക്കും പ്ലേറ്റ്ലറ്റുകള്‍ കുറയുക പോലുള്ള ഡെങ്കിയുടെ യാതൊരു ലക്ഷണവും ഇല്ല.

രണ്ടു വൈറല്‍ രോഗങ്ങള്‍ തമ്മില്‍ രക്തത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം കാരണമായിരിക്കാം ഇതു സംഭവിക്കുന്നത്. എന്നാല്‍ പനിയും തലവേദനയും പോലുള്ള ചെറിയ ലക്ഷണങ്ങളല്ലാതെ ഈ രണ്ടു രോഗത്തെയും വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടാണ്.

സിംഗപ്പൂരില്‍ റാപിഡ് സെറോളജിക്കല്‍ പരിശോധന നടത്തിയ രണ്ടു രോഗികള്‍ക്ക് ഡെങ്കിയുണ്ടെന്നു തെറ്റായി തെളിഞ്ഞിരുന്നു. എന്നാല്‍ വീണ്ടും വിശദമായി നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് സാര്‍സ് കോവ്2 എന്ന കൊറോണ വൈറസ് ആണ് ബാധിച്ചിരിക്കുന്നതെന്നു തെളിഞ്ഞതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. കോവിഡ് രോഗികളെ ഡെങ്കി രോഗികളെന്നും തിരിച്ചും തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ഇത്തരം പരിശോധനാഫലങ്ങള്‍ പുറത്തുവന്നതോടെ, കോവിഡ്19 ടെസ്റ്റിങ്ങിന് ആവശ്യമായ കൃത്യമായ കിറ്റുകള്‍ വേണ്ടതിന്റെ പ്രാധാന്യം വ്യക്തമായിട്ടുണ്ടെന്നും ലാന്‍സെറ്റില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends