സീരിയല്‍ താരങ്ങൾ മരിച്ച നിലയില്‍; സംഭവം പുറത്തറിഞ്ഞത് വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ
സഹോദരങ്ങളായ സീരിയല്‍ താരങ്ങൾ മരിച്ച നിലയില്‍. തമിഴ് സീരിയല്‍ താരം കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറിലെ ശ്രീധര്‍(50),സഹോദരി ജയകല്ല്യാണ്(45) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും അവിവാഹിതരാണ്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണില്‍ സീരിയലുകളുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ ഇവരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അതിനാല്‍ അത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha