ഐസിസുമായി ബന്ധം സംശയിച്ച് എന്‍.ഐ.എ അറസ്റ്റിലായ ഹിന ബഷീര്‍ ബീഗിന് കൊവിഡ്

ഭീകരവാദ സംഘടനയായ ഐസിസുമായി ബന്ധം സംശയിച്ച് എന്‍.ഐ.എ അറസ്റ്റിലായ ഹിന ബഷീര്‍ ബീഗിന് കൊവിഡ്. ഇവരെ ഡല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബീഗ് എന്‍.ഐ.എ കസ്റ്റഡിയിലാവുന്നത്.
കസ്റ്റഡിയിലെടുക്കുമ്ബോള്‍ മൂന്ന് പ്രതികള്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ബീഗ് അടക്കമുള്ളവരെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്നറിയാന്‍ ഒമ്ബത് ദിവസമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിനിടെ ബീഗ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. പിന്നീട് പരിശോധനഫലം പുറത്തുവന്നപ്പോള്‍ പോസിറ്റീവായിരുന്നു. അപ്പോള്‍ത്തന്നെ പാട്യാല മജിസ്ട്രേറ്റില്‍ വിവരം അറിയിച്ചു.
ഇവരെ ആശുപത്രിയില്‍ നിന്ന് ചോദ്യം ചെയ്യാന്‍ അനുവാദം വാങ്ങിയതായി അഭിഭാഷകന്‍ എം.എസ് ഖാന്‍ പറഞ്ഞു. ചികിത്സയ്ക്കായി ഇവരെ ഡല്‍ഹി ലോക്‌നായ്‌ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബീഗിന്റെ ഭര്‍ത്താവ് ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.
ബീഗിന് എങ്ങനെ കൊവിഡ് ബാധിച്ചെന്ന് വ്യക്തമായിട്ടില്ല. കേസ് അന്വേഷിക്കുന്ന മുഴുവന്‍ ടീമിനോടും ക്വാറന്റെെനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാശ്മീരി ദമ്ബതികളായ ബീഗ്(39), ഭര്‍ത്താവ് ജഹാന്‍ ഷെയ്ഖ് സാമിയെയും മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രക്ഷോഭം നടന്ന ജാമിയ നഗറില്‍ നിന്നാണ് ദമ്ബതികളെ പിടികൂടിയത്. പൗരത്വ പ്രക്ഷോഭത്തിനും, തീവ്രവാദ ആക്രമണത്തിനും യുവാക്കളെ പ്രേരിപ്പിച്ചതിനാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 29ന് ജഹാന്‍ ഷെയ്ഖ് സാമിയെയും മറ്റൊരു ഐസിസ് പ്രവര്‍ത്തകനായ മുഹമ്മദ് അബ്ദുള്ള ബസിത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ ഇവര്‍ ഭരണകൂടത്തിനെതിരെ മുസ്ലീംങ്ങളെ അക്രമാസക്തമായി പോരാട്ടം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനായി സോഷ്യല്‍ മീഡിയയില്‍ വിവിധ അജ്ഞാത ഐഡികള്‍ ഉണ്ടാക്കിയിരുന്നതായും കണ്ടെത്തി.
https://www.facebook.com/Malayalivartha
























