Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

'ആശുപത്രി സൗകര്യങ്ങൾ കുറച്ചെങ്കിലും ഉള്ള നഗരങ്ങളിൽ നിന്നും വലിയ തോതിൽ ആളുകൾ ആശുപത്രികൾ പോലുമില്ലാത്ത സ്ഥലങ്ങളിൽ എത്തുമ്പോൾ രോഗം പടരുന്നത് ഒരു പക്ഷെ അറിഞ്ഞെന്നു പോലും വരില്ല. മരണസംഖ്യകൾ ഏറെ കൂടുമ്പോഴേ നമ്മൾ സമൂഹവ്യാപനം ഒക്കെ തിരിച്ചറിയൂ....' ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

08 JUNE 2020 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നോടിയായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി. എന്നാലിതാ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും രോഗികളുടെ എണ്ണം ഉയരുകയാണ്. ഇത്തരം സാഹചര്യത്തിൽ ഇന്ന് മുതൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ തുറന്നുകാട്ടുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;


അടുത്ത ലോക്ക് ഡൗണിന് തയ്യാറെടുക്കുമ്പോൾ

മാർച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. നാളെ ജൂൺ എട്ടാം തീയതി ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങൾ ഒക്കെ ഇപ്പോൾ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങൾ, മാളുകൾ, റസ്റ്റോറന്റുകൾ ഒക്കെ തുറക്കുകയാണ്.

കൊറോണയുടെ വളർച്ച തടയാൻ ചൈന ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണ് ലോക്ക് ഡൌൺ എന്നത്. ആദ്യകാലത്ത് പല രാജ്യങ്ങളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ലോക്ക് ഡൌൺ ചെയ്തില്ലെങ്കിൽ രോഗത്തിന്റെ വളർച്ച അതി വേഗതയിൽ കൂടുമെന്നുള്ള അറിവിന്റെ അടിസ്ഥാനത്തിൽ അവർ ലോക്ക് ഡൗണിലേക്ക് പോയി. ഇപ്പോൾ ലോക്ക് ടൗണിന്റെ ഫലമായി ചൈനയിൽ ഉൾപ്പടെ കേസുകളുടെ എണ്ണം ഏറെ കുറഞ്ഞു, നിയന്ത്രങ്ങൾ നീക്കി.

ഇന്ത്യയിലെ കാര്യം പക്ഷെ വ്യത്യസ്തമാണ്. കേസുകളുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. ലോക്ക് ഡൌൺ രോഗത്തിന്റെ വളർച്ചയുടെ വേഗത കുറച്ചെങ്കിലും കേസുകളുടെ വളർച്ചയുടെ ട്രെൻഡ് മുകളിലേക്ക് തന്നെയാണ്. ലോക്ക് ഡൌൺ പിൻവലിച്ച ഇറ്റലിയിലും യു കെയിലും ഒക്കെ പത്തുലക്ഷത്തിന് മൂവ്വായിരത്തിനും ആറായിരത്തിനും ഇടക്കാണ് കേസുകൾ ഉണ്ടായിട്ടുള്ളത് (0.3 തൊട്ട് 0.6 ശതമാനം വരെ). ഇന്ത്യയിൽ ഇപ്പോൾ ഇത് 0.02 ശതമാനത്തിലും താഴെയാണ്. പക്ഷെ ഏറെ വലിയ ജനസംഖ്യ കാരണം ശരാശരി 0.1 ശതമാനം ആളുകൾക്കെങ്കിലും രോഗം വന്നാൽ തന്നെ പതിമൂന്നു ലക്ഷം ആളുകൾക്ക് രോഗം ഉണ്ടാകാം. മറ്റു സ്ഥലങ്ങളിലെ നിരക്കിൽ എത്തുകയാണെങ്കിൽ ഇന്ത്യയിൽ കേസുകളുടെ എണ്ണം പല ദശ ലക്ഷങ്ങൾ ആകും, വൈകാതെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആകാം.

ഈ ഒരു സാഹചര്യമാണ് നാം മുന്നിൽ കാണേണ്ടത്. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ച് നമുക്ക് അധികകാലം രോഗത്തെ പിടിച്ചു നിർത്താൻ ആകില്ല. കേസുകളുടെ എണ്ണം അതിവേഗം കൂടും. ഏതെങ്കിലും ഒരു നഗരത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കപ്പുറം രോഗികളുടെ എണ്ണം കൂടിയാൽ മരണ നിരക്ക് പിന്നെ കൂടുന്നത് രോഗികളുടെ എണ്ണം കൂടുന്നതിലും വേഗതിയിലാകും. ഇന്ത്യയിലെ വൻ നഗരങ്ങളിൽ സ്ഥിതി ആ വഴിക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെയിൽ ഗതാഗതം പഴയത് പോലെ ആവുകയും ആഭ്യന്തര വിമാനസർവീസുകൾ കൂടുകയും ചെയ്യുന്നതോടെ ഏറെ കോവിഡ് ബാധിതർ ഉള്ള വൻ നഗരങ്ങളിൽ നിന്നും അതില്ലാത്തതും കുറവുള്ളതും ആയ പ്രദേശങ്ങളിലേക്ക് രോഗം പടരും. ആശുപത്രി സൗകര്യങ്ങൾ കുറച്ചെങ്കിലും ഉള്ള നഗരങ്ങളിൽ നിന്നും വലിയ തോതിൽ ആളുകൾ ആശുപത്രികൾ പോലുമില്ലാത്ത സ്ഥലങ്ങളിൽ എത്തുമ്പോൾ രോഗം പടരുന്നത് ഒരു പക്ഷെ അറിഞ്ഞെന്നു പോലും വരില്ല. മരണസംഖ്യകൾ ഏറെ കൂടുമ്പോഴേ നമ്മൾ സമൂഹവ്യാപനം ഒക്കെ തിരിച്ചറിയൂ. ഇതൊക്കെയാണ് ഇപ്പോൾ എന്റെ ഉറക്കം കെടുത്തുന്നത്.

കാര്യങ്ങൾ ശരിയാവുന്നതിന് മുൻപ് കൂടുതൽ കുഴപ്പത്തിലാകും എന്നുറപ്പാണ്. ജൂലൈയിലോ ഓഗസ്റ്റിലോ ഒക്കെ കാര്യങ്ങൾ നിയന്ത്രണത്തിൽ ആകും എന്നുള്ള ഒരു പ്രതീക്ഷക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ല. അതുകൊണ്ടു തന്നെ പ്രാദേശികമായി കേസുകൾ ഏറെ കൂടുമെന്നും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും എന്ന് കരുതി വേണം ഇനിയുള്ള ദിവസങ്ങളിലെ തീരുമാനങ്ങൾ എടുക്കാൻ. ഒന്നാമത്തെ ലോക്ക് ഡൗണിലെ പാഠങ്ങൾ രണ്ടാമത്തെ ലോക്ക് ഡൗണിൽ പ്രയോജനം ചെയ്യുമെന്ന് കരുതുക.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (22 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (40 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (48 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (52 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends