മോഡിയല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിക്കണമെന്ന് നിതീഷ് കുമാര്‍

എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയല്ലെന്ന് ബി.ജെ.പി പ്രഖ്യാപിക്കണമെന്ന് നിതീഷ് കുമാര്‍. തങ്ങളുടെ പ്രധാനപ്പെട്ട ആശങ്ക ബി.ജെ.പി പരിഗണിക്കണമെന്നും നിതീഷ് പറഞ്ഞു. മോഡിയുടെ പേരെടുത്ത് പറയാതെയാണ് നിതീഷ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മതേതര സ്വഭാവമുള്ള ആളായിരിക്കണം. അതിനാല്‍ മോഡിയെ പിന്തുണക്കാന്‍ സാധിക്കില്ല. കൂടാതെ മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയാല്‍ ഭരണത്തിലെത്താമെന്ന ശുഭാപ്‌തി വിശ്വാസം തനിക്കില്ലെന്നും നിതീഷ് വ്യക്തമാക്കി.
നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനായി പ്രഖ്യാപിച്ചതോടെ എന്‍.ഡി.എ സഖ്യത്തില്‍ നിന്നും പിന്മാറുമെന്ന് ജനതാദള്‍ (യു) നേതാവും ബീഹാര്‍മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നിതീഷിനെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നുമുണ്ട്. ആ പശ്ചാത്തലത്തിലാണ് നിതീഷിന്റെ പുതിയ പ്രസ്‌താവന വരുന്നത്. ബി.ജെ.പിയുമായുള്ള പതിനേഴ് വര്‍ഷത്തെ ബന്ധമാണ് മോഡി പ്രശ്‌നത്തില്‍ ഇല്ലാതായത്.
https://www.facebook.com/Malayalivartha