പോലീസ് സ്‌റ്റേഷനില്‍ പോയി തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ, എനിക്ക് സാധിക്കും'; ഫേസ്ബുക് കുറിപ്പിന് പിന്നാലെ സംഭവിച്ചത് ഇതാണ്

'പോലീസ് സ്റ്റേഷനില്‍ചെന്ന് തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ..? എനിക്ക് സാധിക്കും' എന്ന അടിക്കുറിപ്പോടെ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടയാൾക്കു പിന്നീട് കിട്ടിയത് എട്ടിന്റെ പണി .
പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് തൊപ്പിയെടുത്തുവെച്ച് ഫോട്ടോയെടുത്ത് സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയായിരുന്നു യുവാവ്.ചിത്രങ്ങൾ പ്രചരിച്ചതോടെ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മയിലാടുതുറൈ മണല്‍മേട് സ്വദേശിയായ ശിവ(24)യാണ് പിടിയിലായത്.
തൊപ്പിവെച്ചുള്ള ചിത്രം പോലീസിനെ കളിയാക്കുന്നതരത്തിലുള്ള അടിക്കുറിപ്പോടെയാണ് യുവാവ് പ്രചരിപ്പിച്ചത്. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് ഒരു കേസിന്റെ ആവശ്യത്തിന് ഇയാള്‍ മണല്‍മേട് പോലീസ് സ്റ്റേഷനില്‍ പോയിരുന്നു. അപ്പോഴാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് അവിടിരുന്ന തൊപ്പി കൈക്കലാക്കി വിവിധ പോസുകളില്‍ ഫോട്ടോയെടുത്തത്. ഇതുപിന്നീട് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നു.
'പോലീസ് സ്റ്റേഷനില്‍ചെന്ന് തൊപ്പിയെടുത്ത് വെക്കാന്‍ പറ്റുമോ..? എനിക്ക് സാധിക്കും' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരുന്നത്.
പിന്നീട്, സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ സെല്‍ഫിയെടുത്തും ഇയാള്‍ ഫെയ്സ്ബുക്കിലിട്ടു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മണല്‍മേട് പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. മയിലാടുതുറൈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു.
https://www.facebook.com/Malayalivartha























