കുരങ്ങന്റെ കയ്യിലിരിപ്പിന് പണി കിട്ടി; മദ്യലഹരിയില്‍ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് മുറിവേല്‍പ്പിച്ചു, ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി

കുടിച്ച് കൂത്താടി നടന്ന കുരങ്ങന് പണികിട്ടി. ഓടിനടന്ന കുരങ്ങൻ ഇനിയുള്ള നാളുകൾ അഴിക്കുള്ളിൽ. വിചിത്രമായ സംഭവം ഉണ്ടായത് ഇന്ത്യയിൽ തന്നെയാണ്. മദ്യലഹരിയില്‍ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് മുറിവേല്‍പ്പിച്ച കുരങ്ങിന് ഒടുവില്‍ കയ്യിലിരിപ്പിനുള്ള ശിക്ഷ തന്നെ ലഭിച്ചു. ഇനിയുള്ള കാലം ജീവപര്യന്തം തടവുകാരനായി കാണ്‍പൂര്‍ മൃഗശാലയില്‍ കഴിയാനാണ് അധികൃതര്‍ വിധിച്ചിരിക്കുന്ന ശിക്ഷ എന്നത്.
അതേസമയം 'കാലുവ' എന്ന പേരുള്ള കുരങ്ങിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. മിര്‍സാപൂരില്‍ മദ്യലഹരിയില്‍ തെരുവിലിറങ്ങിയ കാലുവ 250 ഓളം പേരെ കടിച്ചതായാണ് ലഭ്യമാകുന്ന പരാതി. പ്രദേശവാസിയായ ഒരു മായാജാലക്കാരന്‍ വളര്‍ത്തിയിരുന്ന കുരങ്ങാണ് ഇത്തരത്തിൽ ആക്രമണം നടത്തിയത്. എന്നാൽ കാലുവയ്ക്ക് ഈ മായാജാലക്കാരൻ ദിവസവും മദ്യം നല്‍കാറുണ്ടായിരുന്നു. ഇത്തരത്തിൽ തുടര്‍ച്ചയായി മദ്യം കഴിച്ചതോടെ കാലുവ മദ്യത്തിന് അടിമയായി മാറി. ഇതേതുടർന്ന് ഉടമസ്ഥന്‍ മരിച്ചതോടെ മദ്യം കിട്ടാതെ കാലുവ അക്രമാസക്തനായി മാറുകയായിരുന്നു.
ദിനംപ്രതി കിട്ടിയിരുന്ന മദ്യം കിട്ടാതെ വന്നതോടെ മിര്‍സാപൂരില്‍ കാലുവ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവാക്കിയതോടെ വനം, മൃഗശാല അധികൃതര്‍ ചേര്‍ന്ന് കാലുവയെ പിടികൂടുകയായിരുന്നു. ശേഷം കാലുവയെ കാണ്‍പൂര്‍ മൃഗശാലയിലേക്ക് മാറ്റി. ഏതാനൂം മാസങ്ങള്‍ കാലുവയെ ഏകാന്തവാസത്തിനു വിടുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സ്വഭാവത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ജീവപര്യന്തം ശിക്ഷയായിരിക്കും ലഭിക്കുക.
https://www.facebook.com/Malayalivartha























