Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികർ കൊല്ലപ്പെടുന്നത് 45 വര്‍ഷത്തിന് ശേഷം ഇതാദ്യം; 1975 ലാണ് ചൈനയുമായുളള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അവസാനമായി ആള്‍ നാശമുണ്ടായത് ; സംഭവത്തോട് ചൈനയും ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു ; അനാവശ്യ പ്രസ്താവനകൾ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം; ഡൽഹിയിൽ തിരിക്കിട്ട ചർച്ചകളും കൂടിയാലോചനകളും

16 JUNE 2020 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനയുമായുള്ള ഇന്ത്യൻ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത്. ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ മരിച്ചതായാണ് സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.അതേസമയം ചൈനയുടെ അഞ്ച് സൈനികർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ

ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത് എന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അടുത്ത ദിവസങ്ങളിൽ മൂർച്ഛിക്കുമെന്ന് ഉറപ്പായി . 1975ന് ശേഷം ആദ്യമായാണ് ചൈന -ഇന്ത്യാ സൈനികർ തമ്മിൽ സംഘർഷമുണ്ടാകുന്നതും മരണം സംഭവിക്കുന്നതും. പട്ടാളക്കാരന്റെ ജീവൻ പൊലിഞ്ഞതിൽ കടന്ന തിരിച്ചടി കൊടുക്കണമെന്ന വാദം ഉയരുന്നതിന്റെ ഭാഗമായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്

ഇന്നലെ രാത്രി ഉണ്ടായ സംഘര്‍ഷത്തിലാണ് കേണല്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലഡാക്കിലെ അതിര്‍ത്തി താഴ വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്ററി ബറ്റാലിയന്റെ കമാന്റി്ംങ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. 45 വർഷത്തിന് ശേഷം ഇതാദ്യമയാണ് ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യയ്ക്ക് ആൾ നാശം ഉണ്ടാകുന്നത്.

സംഭവത്തോട് ചൈനയും ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ഇന്ത്യ ഏകപക്ഷീയമായ രീതിയിലാണ് വിവരങ്ങൾ പുറത്തുവിടുന്നതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആരോപിക്കുന്നത്. അനാവശ്യപ്രസ്താവനകൾ നടത്തി പ്രശ്‌നം വഷളാക്കരുതെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.

ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചർച്ച നടത്തി. പ്രധാനമന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാരുടെയും യോഗം ചേരുന്നുണ്ട് .. യുദ്ധസമാനമായ ഒരുക്കങ്ങളാണ് ഇപ്പോൾ അതിർത്തിയിൽ നടക്കുന്നത്

നേരത്തെ സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വര, പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിലേക്ക് ഇന്ത്യ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചിരുന്നു. ഇതിനിടെ, പ്രശ്നത്തിൽ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തുവന്നതാണ് ചൈനീസ് പ്രകോപനത്തിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ സൈനികരുടെ മരണത്തില്‍ കലാശിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും ചൈന വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

നിലവിലെ സ്ഥിതിഗതികൾ തുടർന്നുകൊണ്ടു ഇനിയൊരു സംഘർഷത്തിന് വഴിയൊരുക്കരുത് എന്ന താൽക്കാലിക ധാരണ ഉണ്ടായതിനു പിന്നാലെയാണ് ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടന വീഡിയോ പുറത്തുവന്നത്.

വടക്ക് പടിഞ്ഞാൻ പർവതമേഖലയിലാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വൻ സൈനിക പ്രകടനം സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പാരസൈനിക വിഭാഗങ്ങളും സായുധ വാഹനങ്ങളും പ്രകടനത്തിൽ അണിനിരന്നു.

ട്രക്കുകളും ടാങ്കറുകളും അടക്കം പരേഡിലുണ്ട്. റെയിൽ -വ്യോമ സംവിധാനങ്ങൾ വഴി അതിർത്തിയിൽ എത്താൻ സജ്ജമാണെന്ന സൂചന നൽകുന്ന വിധത്തിലാണ് ഈ ഷോർട്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതെല്ലാം യുദ്ധ സന്നാഹമായി വിലയിരുത്തപ്പെട്ടിരുന്നു.കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വര തങ്ങളുടെതാണെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്.

ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിയന്ത്രണ രേഖ സംബന്ധിച്ച് ഇരു രാജ്യങള്‍ക്കും വ്യത്യസ്ത നിലപാടുകൾ ഉള്ളതാണ് തർക്കത്തിന്റെ കാരണം. ഈ തർക്കമാണ് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിച്ചത്. 1962ലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായി ചൈനീസ് ആക്രമണം ഉണ്ടായത്.

അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ പിന്നീട് കാര്യമായ സംഘര്‍ഷത്തിലേക്ക് പ്രശ്‌നങ്ങള്‍ പോയിരുന്നില്ല.

അരുണാചല്‍പ്രദേശിനെ സംബന്ധിച്ചും, അക്‌സായി ചിന്നിനെ സംബന്ധിച്ചുമുള്ള നിലപാടില്‍ അവര്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 45 വര്‍ഷമായി ആള്‍ നാശം ഉണ്ടാകുന്ന തരത്തില്‍ ഇന്ത്യ ചൈന സംഘര്‍ഷം വഷളായിരുന്നില്ല. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചിട്ട് 70 വർഷമായി എന്ന് ഓർമിപ്പിച്ച വിദേശ കാര്യ മന്ത്രാലയം സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ആവർത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും അതിർത്തിയിൽ സംഘർഷം ഉടലെടുത്തിരിക്കുന്നത്.

2020 ൽ ഇതുവരെ 170 തവണയാണ് അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചത്. ഇതിൽ 130 ഉം ലഡാക്കിൽ ആണ്. നിയന്ത്രണ രേഖ ഫിംഗർ 4 പ്രദേശത്താണെന്ന വാദമാണ് ചൈനയുടേത്.ഫിംഗർ 4 പ്രദേശത്തിന് സമീപം ഇന്ത്യ റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി മെയ് 5, 6 തിയതികളിൽ ഇരുപക്ഷവും തമ്മിൽ കയ്യാങ്കളിയുണ്ടായതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം

1975 ലാണ് ചൈനയുമായുളള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അവസാനമായി ആള്‍ നാശമുണ്ടായത്. അന്ന് അസം റൈഫിള്‍സിലെ ജവാന്മാരെയാണ് ചൈനീസ് പട്ടാളം ആക്രമിച്ചത്. അരുണാചല്‍ പ്രദേശിലെ തുലാങ് ലാ മേഖലയിലായിരുന്നു സംഭവം. നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്.

1975 ഒക്ടോബര്‍ 20 ന് ചൈനീസ് പട്ടാളം നിയന്ത്രണ രേഖകടന്ന് ഇന്ത്യന്‍ പട്ടാളത്തെ ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു ഇന്ത്യ അന്ന് പറഞ്ഞത്. എന്നാല്‍ ചൈന ഇന്ത്യയുടെ ആരോപണം തള്ളികളയും ഇന്ത്യയെ കുറ്റപ്പെടുത്തുകയുമായിരുന്നു. അതിക്രമിച്ചു കയറിയ ഇന്ത്യൻ പട്ടാളത്തെ ചൈന പ്രതിരോധിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനിസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യയ്ക്ക് സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞത് ..യുപിഎ ഭരിക്കുന്ന സമയത്ത് അതിര്‍ത്തിയില്‍ സംഘര്‍ഷ സമാനമായ സാഹചര്യമുണ്ടാകുമ്പോള്‍ ഇന്ത്യ ചൈനീസ് ഭീഷണിക്ക് മുന്നില്‍ കീഴടങ്ങുകയാണ് ചെയ്യുന്നതെന്ന് ബിജെപിയും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായി ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപെടുന്ന സാഹചര്യമുണ്ടായത് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നുണ്ട് ... കോവിഡ്19 നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ അതിര്‍ത്തിയിലെ സ്ഥിതി ഗതികള്‍ മോദി സര്‍ക്കാരിന്  രാഷ്ട്രീയമായി കൂടുതല്‍ തലവേദന സൃഷ്ടിക്കാനിടയുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (6 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (44 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends