കളിയ്ക്കുന്നതിനിടയിൽ കാറിനുള്ളിൽകുടുങ്ങിപ്പോയ നാല് കുട്ടികളിൽ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു.... മറ്റ് രണ്ടുകുട്ടികളുടെ നില ഗുരുതരം ...

കളിയ്ക്കുന്നതിനിടയിൽ കാറിനുള്ളിൽകുടുങ്ങിപ്പോയ നാല് കുട്ടികളിൽ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു. മറ്റ് രണ്ടുകുട്ടികളുടെ നില ഗുരുതരം ...
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. നാല് വയസ്സിനും ഏഴ് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് കാറിനു ഉള്ളിൽ പെട്ടത് . കാറിനുള്ളിൽ ഇവർ കയറി കളിക്കുമ്പോൾ അബദ്ധത്തിൽ വണ്ടി ലോക്കായി പോയതാണ് അപകടത്തിന് കാരണമെന്ന് മൊറാദാബാദ് എസ്.പി. അമിത് കുമാർ ആനന്ദ് പറഞ്ഞു.
അബോധാവസ്ഥയിൽ കണ്ട കുട്ടികളെ കാറിൽ നിന്നും എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ചികിത്സ തുടരുകയാണ്.' അദ്ദേഹം അറിയിച്ചു. രാവിലെ എട്ടുമണിയോടെ വാഹന ഉടമ വന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
https://www.facebook.com/Malayalivartha























