Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പുതിയ ആന്റിജൻ പരിശോധന കിറ്റ്...അരമണിക്കൂറില്‍ കൊവിഡ് പരിശോധനാ ഫലം അറിയാം

16 JUNE 2020 05:21 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പരിശോധന ഫലം വേഗത്തില്‍ ലഭിക്കുന്ന പുതിയ പരിശോധനകിറ്റിനു ഐസിഎംആര്‍ അനുമതി നല്‍കി. കുറഞ്ഞനിരക്കില്‍ ലബോറട്ടറി പരിശോധനകൂടാതെ പരിശോധന നടത്തുവാന്‍ സാധിക്കുമെന്നാണ് പുതിയ കൊവിഡ് പരിശോധന കിറ്റിന്റെ പ്രത്യേകത.

എസ്.ഡി.ബയോസെന്‍സര്‍ എന്ന സ്വകാര്യ കമ്പനിയാണ് ഇത്തരത്തില്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് എടുത്തത്. എയിംസ് ഈ കമ്പനിക്ക് അംഗീകാരവും നല്‍കിയിരുന്നു. പുതിയ പരിശോധന പ്രകാരം മൂക്കിലൂടെ ശേഖരിക്കുന്ന ശ്രവസാമ്പിളുകള്‍ മാത്രമാണ് പരിശോധിക്ക് എടുക്കുന്നത് .കൂടുതൽ ആൾക്കാരിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ ഈ കിറ്റ് സഹായിക്കും

കൊവിഡ് രോഗബാധിതന്റെ ശ്രവസാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍ രോഗാണുവിന്റെ തന്മാത്ര പെട്ടന്ന് തന്നെ ഇതിലൂടെ തിരിച്ചറിയുവാന്‍ സാധിക്കുകയും 30 മിനിട്ടിനുള്ളില്‍ തന്നെ പരിശോധനാഫലം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് മനസ്സിലാകുവാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കുുറഞ്ഞ സംവേദനക്ഷമതയിലും ഉയര്‍ന്ന് വ്യക്തത നല്‍കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

സാധാരണ കൊവിഡ് പരിശോധനയെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗത്തില്‍ രോഗം വ്യാപിച്ചോ എന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഐസിഎംആറും ഇത് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ പരിശോധന അനുസരിച്ച് പോസിറ്റീവ് ആണെങ്കില്‍ കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, നെഗറ്റീവ് ആണെങ്കില്‍ ആര്‍ റ്റി - പിസിആര്‍ പരിശോധനയ്ക്ക് കൂടി വിധേയരാകണം എന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം യുഎസ് ഫുഡ് ആന്‍ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇത്തരത്തില്‍ ആന്റിജന്‍ മുന്‍നിര്‍ത്തിയുള്ള പരിശോധനയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ഓരോ പരിശോധനാ കിറ്റുകള്‍ക്കും വൈറസിനെതിരെ പൊരുതാനുള്ള അതിന്റേതായ ഒരു സ്വഭാവമുണ്ടായിരിക്കും.

പിസിആര്‍ പരിശോധനകള്‍ കൃത്യമായതാണ്. എന്നാല്‍, ഈ പരിശോധന കൂടുതല്‍ സമയമെടുക്കുന്നതാണ് ഒരു ന്യൂനത. അതേസമയം ആന്റിജന്‍ മുന്‍നിര്‍ത്തിയുള്ള പരിശോധനയയ്ക്ക് വേഗത തന്നെയാണ് പ്രധാന ഗുണം ഉള്ളത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം പുറത്തുവിടും. അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, ആന്റിജന്‍ പരിശോധന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് അതിന്റെ സൂക്ഷ്മതയാണ്. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ധാരാളം തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത്, നെഗറ്റീവ് റിസള്‍ട്ട് കണ്ടെങ്കിലും രോഗമില്ലെന്നല്ല കരുതേണ്ടത് എന്ന് എഫ്ഡിഎ പറഞ്ഞിരുന്നു.

സമാനമായി തന്നെ നെഗറ്റീവ് ഫലങ്ങള്‍ പിസിആര്‍ പരിശോധനയും നടത്തേണ്ടതുണ്ട്. രാജ്യത്ത് നിലവില്‍ പ്രതിദിനം 1.5 ലക്ഷം ആളുകള്‍ക്ക് വീതം പിസിആര്‍ പരിശോധന നടത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (58 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends