മലക്കം മറിഞ്ഞ് ചെെനീസ് മാദ്ധ്യമം; അഞ്ച് ചൈനീസ് സൈനികര്‍ മരിച്ചുവെന്നത് തിരുത്തി

ലഡാക്കില്‍ ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തില്‍ അഞ്ച് ചൈനീസ് സൈനികര്‍ മരിച്ചെന്ന് ആദ്യം നല്‍കിയ വാര്‍ത്ത തിരുത്തി ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്ത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനീസ് സൈനികര്‍ മരിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നും, എത്ര പേര്‍ക്ക് മരണം സംഭവിച്ചെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്‌തു.
ഗ്ലോബല്‍ ടൈംസിന്റെ ഈ നടപടിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഗ്ലോബല്‍ ടൈംസിന്റെ എഡിറ്ററായ ഹു സിജിനാണ് ആദ്യം ചൈനീസ് ഭാഗത്തും മരണം സംഭവിച്ചെന്ന് ട്വീറ്റ് ചെയ്തത്. അതേസമയം ഇരുഭാഗത്തും മരണം സംഭവിച്ചുവെന്ന് തന്നെയാണ് ഇന്ത്യന്‍ കരസേന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുള്ളത്.
ഗാല്‍വന്‍ താഴ്‍വരയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, ഇരുവിഭാഗവും തമ്മില്‍ അക്രമമുണ്ടായി. രണ്ട് ഭാഗത്തും മരണം സംഭവിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു ഓഫീസറെയും രണ്ട് ജവാന്‍മാരെയുമാണ്. രണ്ട് സേനകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് ചര്‍ച്ചകള്‍ നടത്തുകയാണ് എന്നാണ് കരസേന പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.
https://www.facebook.com/Malayalivartha























