Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. .. ഇന്ത്യയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ചൈനയും പാകിസ്ഥാനും അണുവായുധ ശേഖരം വര്‍ദ്ധിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ ... ഇന്ത്യ–ചൈന സൈനിക ബലാബലം ഇങ്ങനെ

16 JUNE 2020 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. .. ഇന്ത്യയില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ചൈനയും പാകിസ്ഥാനും അണുവായുധ ശേഖരം വര്‍ദ്ധിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾ ... സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയ്ക്ക് 2019ല്‍ 130 മുതല്‍ 140 വരെ ആണവ പോര്‍മുനയാണ് ഉള്ളത്. നിലവില്‍ 150 ആണവ പോര്‍മുനകളുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകൾ . അതേസമയം, ചൈനയില്‍ 2019ല്‍ 290 ഉം ഈ വര്‍ഷം അത് 320ലേക്കും ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പാകിസ്ഥാനിൽ ഇത് 160 ന്യൂക്ലിയര്‍ പോര്‍മുനകളാണ് ഉള്ളത്.

എന്നിരുന്നാലും ചൈന ഇന്ത്യയുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. 1962ൽ ഇന്ത്യ ചൈനയോട് തോറ്റ അവസ്ഥയല്ല ഇന്ന് ഇന്ത്യയുടേത് എന്ന് ചൈനക്ക് നന്നായി അറിയാം .. ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. കര വ്യോമ നാവിക സേനയുടെ എണ്ണക്കൂടുതൽ വെച്ച് നോക്കുമ്പോൾ ചൈനീസ് സൈന്യം ഇന്ത്യയേക്കാൾ വളരെ മുന്നിലുമാണ് ..എന്നാൽ ലോകത്തിലെ ഏറ്റവും കരുത്തുള്ള മിസൈൽ സംവിധാനങ്ങൾ ഉള്ള ആണവ ശക്തിയാണ് ഇന്ന് ഇന്ത്യ

16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്താൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ മുതൽക്കൂട്ട് . അഗ്‌നി 5നും 6000 കിലോമീറ്റർ പരിധി താണ്ടാൻ നിഷ്പ്രയാസം സാധിക്കും . ന്യൂഡൽഹിയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റർ മാത്രമാണ് . അതായത് അഗ്നി മിസൈൽ തൊടുത്താൽ ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്നിക്കിരയാക്കാൻ മിനിറ്റുകൾ മതി . ഇത് ചൈനക്കും നന്നായി അറിയാം.

അവർക്കും അതി ശക്തമായ മിസൈലുകൾ കൈവശമുണ്ട്. ചൈന കരയില്‍ നിന്നും സമുദ്രത്തില്‍ നിന്നും തൊടുക്കാവുന്ന മിസൈലുകള്‍ വികസിപ്പിച്ചു വരികയാണ് എന്നാണു ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ . ..ലഡാഖില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനീകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് ഓരോ പൗരന്മാരേയും ആശങ്കയിലാക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത് .. അതിനിടെ നിയന്ത്രണരേഖയില്‍ പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചെയ്തിരിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ഇന്ത്യയേക്കാൾ ശക്തമാണ് ചൈനയുടെ മിസൈൽ സംവിധാനം. ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്നാണ് അറിയപ്പെടുന്നത് . ഇതിൽ 66 എണ്ണം കരയിൽനിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലിൽനിന്ന് തൊടുക്കാവുന്നതുമാണ്...

ചൈനയ്ക്ക് സൈനികമായി മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് - 261.1 ബില്യൻ ഡോളര്‍.

ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്‌ടേഴ്‌സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും

ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 നു അടുത്തുവരും . 1271 പോര്‍ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാന്‍സ്‌പോര്‍ട്ടറുകളും 352 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളില്‍ 206 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്.

ഇന്ത്യന്‍ വ്യോമസേനയിൽ 2102 വിമാനങ്ങൾ ആണ് ഉള്ളത് . ഇതില്‍ 676 എണ്ണം പോര്‍ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാന്‍സ്‌പോര്‍ട്ടറുകളും 323 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതില്‍ 16 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സര്‍വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.

അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നില്‍. 270 അണ്വായുധങ്ങളാണ് അവര്‍ക്കുള്ളത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും ചൈനയ്ക്കു സ്വന്തം. ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ 66 എണ്ണം കരയില്‍നിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലില്‍നിന്ന് തൊടുക്കാവുന്നതുമാണ്.

ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈല്‍ പരിധി 150 കിലോമീറ്ററാണ്. ഇന്ത്യയുടെ കരുത്ത് അഗ്‌നി 5 മിസൈലുകള്‍തന്നെയാണ് .. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്കും നേരിട്ടുള്ള ഒരു യുദ്ധമുണ്ടായാൽ ചൈനയെ തകർക്കാൻ കഴിയും. ഇത് ചൈനക്കും വ്യക്തമായി അറിയാം.

മാത്രമല്ല അതിർത്തിയിലെ ഭൂപ്രകൃതി ഇന്ത്യക്ക് അനുകൂലമാണ് .. ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ ചൈനക്ക് കഴിയില്ല .. ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. എന്നാൽ ഇന്ത്യക്കെതിരെ ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ

ടിബറ്റിൽ അഞ്ച് എയർഫീൽഡുകളും സിങ്ചിയാങ്ങിൽ രണ്ടെണ്ണവുമാണ് ചൈനയ്ക്കുള്ളത്. കൂടുതൽ എയർഫീൽഡുകൾ ടിബറ്റിൽ സജ്ജമാക്കുകയാണ് ചൈന. ഈ എയർഫീൽഡുകൾ തമ്മിലുള്ള ദൂരക്കൂടുതലും ചൈനയെ വലയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (8 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (46 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends