തമിഴ്‌നാട്ടില്‍ 1515 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്കടുത്തു; കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 49 പേര്‍; ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 919 പേരും ചെന്നൈയില്‍ നിന്നുള്ളവര്‍

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് വരുന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് 49 പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 528 ആയി. സംസ്ഥാനത്ത് ഇന്ന് മാത്രം 1515 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 48019 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 919 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ചെന്നൈയില്‍ മാത്രം ഇതുവരെ 34245 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
നിലവില്‍ വിവിധ ആശുപത്രികളിലായി 20706 പേരാണ് ചികിത്സയിലുള്ളത്. അതേസമയം ഇന്ന് 1438 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം 1843 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1257 പേരും ചെന്നൈയില്‍ നിന്നായിരുന്നു.
നിലവില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























