Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഇവരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിൽ ; 1947 മുതലുള്ള ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴികൾ ഇങ്ങനെ.. ഇനിയും ഈ ഒരു ചരിത്ര താളുകളിൽ എന്തൊക്കെ എഴുതി ചേർക്കണം....

16 JUNE 2020 11:30 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

 

ജമ്മു കശ്മീര്‍മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഈ അതിര്‍ത്തിയുടെ പല ഭാഗവും ഇപ്പോഴും വ്യക്തമായി നിര്‍ണയിച്ചിട്ടില്ല അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പതിവാണ്. ചൈനീസ് അതിര്‍ത്തി പട്രോളുകള്‍ പലപ്പോഴും നിയന്ത്രണരേഖ (എല്‍.ഒ.സി.) കടന്ന് ഇന്ത്യന്‍ ഭാഗത്തേക്കു വരാറുള്ളത് പുതിയ കാര്യമല്ല. 1962-ലെ യുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും അതിര്‍ത്തി വേദിയാകാറുണ്ട്. എന്നാല്‍ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷം ഇത്രത്തോളം മൂര്‍ച്ഛിക്കുന്നത് ഇതാദ്യമാണ്. നമ്മൾ പരിശോധിക്കുന്നത് 1947 മുതലുള്ള ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴികൾ ആണ് അതിങ്ങനെ ആയാണ്.

1947 ഇന്ത്യ സ്വതന്ത്രമാകുന്നു.

1949 ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ നമുക്കറിയാം ചൈനയിൽ നിലവിലുള്ള ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന . 1921-ലാണ് ഈ പാർട്ടി രൂപീകരിച്ചത്. 1949 ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നത്

1950 ടിബറ്റ് ചൈന കൈയടക്കുന്നു. ഇരുരാജ്യവും അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നു; അതിര്‍ത്തികള്‍ ഭൂമിയില്‍ തര്യപ്പെടുത്തിയിട്ടില്ലാത്തയിടങ്ങളില്‍ തര്‍ക്കങ്ങള്‍ മുറുകുന്നു.

1959ല്‍ ദലൈലാമക്കും പതിനായിരക്കണക്കിന് ജനങ്ങള്‍ക്കും ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നു. അവശേഷിച്ചവര്‍് ചൈനയുടെ നിയന്ത്രണത്തിലായി. അങ്ങിനെ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന മതവിഭാഗവും ജനതയുമായി മാറി ടിബറ്റന്‍ വംശജര്‍. പല രാജ്യങ്ങളിലായി ചിതറിപ്പോയെങ്കിലും തങ്ങളുടെ ബുദ്ധമതവിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചുക്കൊണ്ടിരുന്നു. ചൈനീസ് അടിച്ചമര്‍ത്തലിനെതിരെയുള്ള ടിബറ്റന്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകം കൂടിയായിരുന്നു ഇത്.ദലൈ ലാമയുടെ ഇന്ത്യയിലേക്കുള്ള പലായനം

1962 നേഫയില്‍ ചൈനീസ് സേന യുദ്ധമാരംഭിക്കുന്നു. 1962ൽ ഇന്ത്യ– ചൈന അതിർത്തിതർക്കം യുദ്ധമായി മാറിയപ്പോൾ, ചൈനയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. സൈനിക വിന്യാസത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു കാരണം. പിന്നീട് ഈ യുദ്ധപരാജയത്തിന്റെ ഓർമകൾ അമർത്തിവെച്ചാണ് ചൈനയോട് ചങ്ങാത്തംപുലർത്താൻ ഇന്ത്യ ശ്രമിച്ചത്. ‘

1963 സക്സഗം താഴ്‌വര പാകിസ്താന്‍ ചൈനയ്ക്ക് കൈമാറുന്നു. ചൈന-പാക് സൗഹൃദം സുദൃഢമാകുന്നു. 1976 ഇന്ത്യ-ചൈന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു.

1986-'87 അതിര്‍ത്തി വീണ്ടും അശാന്തം; യുദ്ധഭീതി പരക്കുന്നു. അതിർത്തി പ്രദേശമായ സംദൊറോങ് ചുവിലും ഇരുരാജ്യങ്ങളിലെയും സൈനികർ നേർക്കുനേര്‍ വന്നിരുന്നു. ഇന്നേവരെയുണ്ടായതിൽ വച്ച് ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും ദീർഘമായ ‘ശീതസമര’മായിരുന്നു അത്.

1988 രാജീവ് ഗാന്ധിയുടെ സുപ്രധാന ചൈന സന്ദര്‍ശനം യുദ്ധത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-ചൈന സൗഹൃദബന്ധം പുനഃസ്ഥാപിക്കുന്നതിലും വിജയകരമായി തുട‌ർന്നു പോകുന്നതിലും രാജീവ് ഗാന്ധിയുടെ ഇടപെടൽ ഏറെ സഹായകരമായിട്ടുണ്ടെന്നു ചൈനീസ് നയതന്ത്രജ്ഞൻ. പ്രധാനമന്ത്രിയായിരിക്കെ 1988ലെ രാജീവ് ഗാന്ധിയുടെ ചൈനാ സന്ദർശനം ഇരുരാജ്യങ്ങൾക്കിടയിലെ ‘മഞ്ഞുരുക്കുന്നതിൽ’ നിർണായക പങ്കു വഹിച്ചെന്നാണ് അന്ന് ഇന്ത്യയിലെ ചൈനീസ് എംബസിയിൽ കൗൺസിലറായിരുന്ന സെങ് ഷ്യോങ് വെളിപ്പെടുത്തിയത് 34 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിൽ ആദ്യമായി നടത്തിയ സന്ദർശനവുമായിരുന്നു അത്.

2003 വാജ്പേയിയുടെ ചൈന സന്ദര്‍ശനം; അതിര്‍ത്തിപ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചാ സംവിധാനം മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ഇന്ത്യ– ചൈന ബന്ധത്തിൽ നടത്തിയ ചുവടുവയ്‌പുകളാണു വാജ്‌പേയിയിലെ നയതന്ത്രജ്‌ഞനെ പുറത്തുകൊണ്ടുവന്നത്. 1979ൽ അദ്ദേഹം നടത്തിയ ചൈനാ സന്ദർശനം 1962ലെ യുദ്ധത്തിന്റെ മുറിവുണക്കാൻ പര്യാപ്‌തമായി.
2008 മുതല്‍ ചൈനീസ് പട്രോളുകളുടെ അതിര്‍ത്തിലംഘനങ്ങള്‍ വര്‍ധിപ്പിക്കുന്നു

2013 ലഡാക്കില്‍ ചൈനീസ് പട്രോള്‍ തമ്പടിക്കുന്നു. തുടര്‍ന്ന് ചൈനീസ് പ്രീമിയര്‍ ലീ ഖ്ചിയാങിന്റെ ഇന്ത്യാസന്ദര്‍ശനം. 2014 ലഡാക്കില്‍ വീണ്ടും വന്‍ അതിര്‍ത്തിലംഘനം; പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യയിലെത്തിയിട്ടും ചൈനീസ് സൈന്യം നിയന്ത്രണരേഖയ്ക്കുള്ളില്‍ തുടരുന്നു
2017 ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ദോക് ലാമില്‍ ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍

2018 ചൈനയിലെ വുഹാനില്‍ മോദി-ഷി അനൗദ്യോഗിക ഉച്ചകോടി; ബന്ധങ്ങളിലെ പിരിമുറുക്കം അയയുന്നു. 2019 സെപ്റ്റംബര്‍: കശ്മീര്‍പ്രശ്‌നത്തില്‍ ചൈന, പാകിസ്താന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു. 2019 മോദി-ഷി രണ്ടാം അനൗദ്യോഗിക ഉച്ചകോടി മാമല്ലപുരത്ത്; നിയന്ത്രണരേഖയില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ നീക്കങ്ങളുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനയ്ക്കും സാധ്യത

2019 ഒക്ടോബര്‍: ഷി ജിന്‍ പിങ്ങിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ചൈന, കശ്മീര്‍പ്രശ്‌നത്തില്‍ പഴയ നിലപാടിലേക്ക് തിരിച്ചുപോകുന്നു.
2020 ജൂണ്‍ : ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍; കേണലുള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ കൂടി മരിച്ചതായി സേന അറിയിച്ചത്. കിഴക്കൻ‍ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരുക്കേറ്റവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ‍റിപ്പോർട്ടുണ്ട്. ചൈനീസ് ഭാഗത്ത് 43 സൈനികർ കൊല്ലപ്പെട്ടതായോ ഗുരുതരമായി പരുക്കേറ്റതായോ റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടു കൂടി പുറത്തു വരുന്നതോടെ ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിലാണെന്നാണു സൂചന ഇനിയും ഈ ഒരു ചരിത്ര താളുകളിൽ എന്തൊക്കെ എഴുതി ചേർക്കണം എന്നുള്ളത് കാത്തിരുന്ന് കാണേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (7 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends