Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടക്കാൻ സാധ്യത ; സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി കരസേനയുടെ വാർത്താക്കുറിപ്പ് ; പ്രധാനമന്ത്രി ഇന്ന് സ്ഥിതിഗതികൾ വിലയിരുത്തും

17 JUNE 2020 08:36 AM IST
മലയാളി വാര്‍ത്ത

ചൈനീസ് അതിര്‍ത്തിയിലെ തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചര്‍ച്ചകൾ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി ഇന്നലെ കരസേന വാര്‍ത്താകുറിപ്പിൽ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 20 ഇന്ത്യൻ സൈനികരാണ് അതിര്‍ത്തിയിൽ നടന്ന സംഘര്‍ഷത്തിൽ വീരമൃത്യു വരിച്ചത്. ചൈനീസ് ഭാഗത്ത് 43 ഓളം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്ന വിവരവും പുറത്ത് വന്നിരുന്നു.

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് മരണസംഖ്യ ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ വിവരം പുറത്തുവിട്ടത്. അതിർത്തിയിൽ നിരവധി ചൈനീസ് ഹെലികോപ്റ്ററുകൾ കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയർ ലിഫ്റ്റ് ചെയ്യാൻ വേണ്ടി എത്തിയതാണെന്നാണ് കരുതുന്നതെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രില്‍ മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടിയിലാണ് തിങ്കളാഴ്ച രാത്രി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൈനയ്ക്ക് എത്രപേരെയാണ് നഷ്ടമായതെന്ന് വ്യക്തമായിട്ടില്ല. ഇരുഭാഗത്തും നഷ്ടമുണ്ടായതെന്ന് മാത്രമാണ് ഇന്ത്യന്‍ സൈന്യം അറിയിച്ചത്. സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇത്രയധികം സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. ചൈന നടത്തിയ പ്രകോപനപരമായ നീക്കമാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍, ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ചൈന ആരോപിക്കുന്നു.

ഗാല്‍വന്‍ മേഖലയിലെ നിയന്ത്രണ രേഖ മാനിക്കുമെന്ന ഇതുവരെ ഉണ്ടായിരുന്ന സമവായം ലംഘിച്ച് ചൈനീസ് സൈന്യം പ്രകോപനം നടത്തുകയാണെന്നായിരുന്നു എന്ന് ഇന്ത്യ ആരോപിച്ചത്. എല്ലാം സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയെ ഗാല്‍വന്‍ മേഖലയിലെ കൈയേറ്റത്തിലൂടെ ചൈന ലംഘിച്ചുവെന്നും ഇന്ത്യ പറഞ്ഞു.
രാത്രി വൈകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്, പ്രധാനമന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു, തിങ്കളാഴ്ചത്തെ സംഭവത്തിന് ശേഷം ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി ചൈനയുടെ ഉപ വിദേശകാര്യ മന്ത്രി ലുവോ സാവോഹിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയിലെ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എല്ലാം ലംഘിച്ചത് മറ്റേ പക്ഷമാണെന്ന് ഇരു രാജ്യങ്ങളും ആരോപിക്കുമ്പോള്‍ പാഴായി പോകുന്നത് പതിറ്റാണ്ടുകളായി നടത്തി വന്ന നയതന്ത്രശ്രമങ്ങളാണെന്നതാണ് ഏറ്റവും വലിയ പ്രധാനമായ സംഗതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (2 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (3 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (3 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (3 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (3 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (4 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (4 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (5 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (5 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (5 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (5 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (6 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (6 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

Malayali Vartha Recommends