Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം... പരിക്കേറ്റത് 132 ഇന്ത്യന്‍ സൈനികര്‍ക്ക്... ചൈന തട്ടികൊണ്ട് പോയത് നിരവധി യോദ്ധാക്കളെ .. മരണസംഖ്യ ഇനിയും ഉയരും

17 JUNE 2020 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. 132 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ സൈനികരില്‍ ചിലരെ കാണാനില്ലെന്നും ചിലര്‍ ചൈനീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍. അതിനാല്‍ മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യതയും പറയപ്പെടുന്നു.

കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ളശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണമെങ്കിലും എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഏത് തരത്തിലുള്ള സംഘര്‍ഷമാണ് ചൈനീസ് സൈന്യവുമായി ഉണ്ടായത്, സംഘര്‍ഷത്തിന്റെ കാരണമെന്താണ് തുടങ്ങിയ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം സൈന്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഇന്ന് പ്രതീക്ഷിക്കുന്നു.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിനടന്നത് സൈനിക മര്യാദകള്‍ പാടേ ലംഘിച്ചുള്ള ചൈനീസ് ക്രൂരത. അറുനൂറോളം വരുന്ന ചൈനീസ് സൈനികരാണ് എണ്ണത്തില്‍ കുറവായ ഇന്ത്യന്‍സേനയെ നേരിടാനെത്തിയത്. ഇവര്‍ കടുത്ത ആക്രമണമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സേനാപിന്മാറ്റം നടക്കുന്നതിനിടെ എതിര്‍വശത്തെ ഉയര്‍ന്ന കുന്നിന്‍മുകളില്‍ സ്ഥാനംപിടിച്ച ചൈനീസ് ഭടന്മാര്‍ അവിടെനിന്ന് പിന്മാറാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് ചര്‍ച്ചയ്ക്കുവേണ്ടിയാണ് കേണല്‍ സന്തോഷ് കുമാറും ഹവീല്‍ദാര്‍ കെ. പളനിയും സിപ്പോയ് കുന്തന്‍കുമാര്‍ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിനുശേഷം മടങ്ങുന്നതിനിടെ ഇവര്‍ക്ക് വഴിതെറ്റി. ഇതേവഴിക്കുവന്ന മറ്റൊരു ചൈനീസ് പട്രോള്‍ സംഘം ഇവരെ തടഞ്ഞു
ചൈനീസ് സൈന്യത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ചില സൂചനകള്‍ മാത്രമാണുള്ളത്. 43 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന് വാര്‍ത്താവിതരണ സംവിധാനങ്ങള്‍ ഇന്റര്‍സെപ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമായതായാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പറയുന്നത്. മിനിഞ്ഞാന്ന് രാത്രി ഗല്‍വന്‍ താഴ്വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണലുള്‍പ്പെടെ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചുവെന്നാണ് ഇന്നലെ ഉച്ചയോടെ കരസേന അറിയിച്ചത്. വൈകിട്ടോടെ വീരമൃത്യു വരിച്ചവരുടെ എണ്ണം കൂടിയേക്കാമെന്ന സൂചനകള്‍ പുറത്തുവന്നു.

ആദ്യം രാജ്യാന്തര മാധ്യമങ്ങളും പിന്നാലെ ദേശീയ മാധ്യമങ്ങളും ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
രാത്രി പത്തുമണിയോടെ ഇക്കാര്യം സ്ഥിരീകരിച്ച് കരസേന വാര്‍ത്താകുറിപ്പിറക്കി. സംഘര്‍ഷം മാത്രമല്ല, പ്രതികൂല കാലാവസ്ഥയും സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമാണെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായി എന്ന് പറഞ്ഞെങ്കിലും ഇത് എത്രയാണെന്ന വിവരം വാര്‍ത്താകുറിപ്പില്‍ ഇല്ല. സംഘര്‍ഷസ്ഥലത്ത് നിന്ന് ഇരു സൈന്യവും പിന്മാറിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ചൈനീസ് സേനയുടെ ഭാഗത്ത് 43 പേര്‍ക്ക് മരണമോ പരിക്കോ ഏറ്റെന്ന് കരസേനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതല്‍ ചൈനയുമായുള്ള ബന്ധം നന്നാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയില്ല, എന്നാല്‍ സൗഹൃദം ശക്തിപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

പിപി14 എന്ന ഇന്ത്യന്‍ പട്രോളിങ് സംഘം ഗാല്‍വാന്‍ താഴ്വരയിലെ 14ാം പോയിന്റില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചര്‍ച്ച ചെയ്ത ഇന്ത്യന്‍ സംഘം പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (6 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (44 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends