മോഡിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി കഠിനമാകും, മുഖ്യ സഖ്യ കക്ഷിയായ ഐക്യ ജനതാദള്‍ എന്‍ഡിഎ വിട്ടു, മോഡി മാജിക് ഇനിയെന്താണ്
നരേന്ദ്രമോഡിയില്‍ ബിജെപി വലിയ പ്രതീക്ഷ കാണുമ്പോഴാണ് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ ജനതാദള്‍ യു. എന്‍ഡിഎ വിട്ടു പോകുന്നത്. നരേന്ദ്ര മോഡിയിലൂടെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുമ്പോഴാണ് എന്‍ഡിഎയിലെ ഈ പിളര്‍പ്പ്. ഇത് ബീഹാറിലെ ബിജെപിയുടെ വിജയത്തെ നിര്‍ണായകമാക്കും. ഇതോടെ പുതിയ സഖ്യ കക്ഷികളെ കണ്ടെത്തേണ്ട ബാദ്ധ്യത മോഡിക്കായി.
എന്‍ഡിഎ കണ്‍വീനറായിരുന്ന ശരദ് യാദവ് സ്ഥാനം രാജിവെച്ചു. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണകമ്മറ്റി കണ്‍വീനറായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്ത നടപടി പിന്‍വലിക്കണമെന്ന് ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയല്ലെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിക്കണമെന്നും ഐക്യജനതാദള്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ ബിജെപി നേതൃത്വം നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് 17 വര്‍ഷമായി തുടരുന്ന സഖ്യം അവസാനിപ്പിക്കാന്‍ ഐക്യജനതാദള്‍ തീരുമാനിച്ചത്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഗവര്‍ണര്‍ ഡി വൈ പാട്ടീലിനെ കണ്ട് ബിജെപിയുമായുള്ള സംസ്ഥാനത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. ഗവര്‍ണരുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് അവസരം നല്‍കണമെന്ന് അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. അതിനായി ഈ മാസം 19-ന് സഭ വിളിച്ചുചേര്‍ക്കും.
ശരത് യാദവ് എന്‍ .ഡി.എ കണ്‍വീനര്‍ സ്ഥാനവും രാജിവെച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് സഖ്യം വിടാന്‍ ജനതാദള്‍ യുണൈറ്റഡ് തീരുമാനിച്ചത്. മോഡിയെ ഉയര്‍ത്തിക്കാണിക്കുന്നത് രാജ്യത്തിന് അപകടമാണെന്നുള്ള ജെ.ഡി.യു പ്രമേയം യോഗം അംഗീകരിക്കുകയും ചെയ്തു.
ജെ.ഡി.യു അധ്യക്ഷന്‍ ശരത് യാദവുമായും മറ്റ് നേതാക്കളുമായും നിതീഷ്കുമാര്‍ നടത്തിയ നീണ്ട ചര്‍ച്ചകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന വികാരമാണ് പൊതുവായുണ്ടായത്. ഭാവി പ്രധാനമന്ത്രിയായി പാര്‍ട്ടി അവതരിപ്പിക്കുന്ന നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം നിതീഷ്കുമാറുമായി അവസാനവട്ടചര്ച്ചയ്ക്കായി ബി.ജെ.പി. അധ്യക്ഷന്‍ രാജ്നാഥ്സിങ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ അതിന് ഫലമുണ്ടായില്ല. നരേന്ദ്രമോഡിയായിരിക്കില്ല എന്‍ .ഡി.എ.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി. പരസ്യമായി പ്രഖ്യാപിക്കണമെന്നായിരുന്നു നിതീഷ്കുമാറിന്റെ ആവശ്യം. എന്നാല്‍ , ബി.ജെ.പി. അതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ ചേര്‍ന്ന ജനതാദള്‍ യുണൈറ്റഡ് നിര്‍വാഹക സമിതിയോഗമാണ് പ്രമേയം അംഗീകരിച്ചുകൊണ്ട് സഖ്യംവിടാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha