രാത്രി മദ്യപിച്ചെത്തിയ ഭർത്താവിനെ തലയ്ക്കടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ... ഒരുമിച്ച് ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ പ്ലാനിട്ടത് ദൃശ്യം സിനിമ കണ്ടപ്പോൾ... യുവതിയും കാമുകനും അറസ്‌റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകനൊപ്പം കഴിയാന്‍ "ദൃശ്യം സിനിമ" മോഡലില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും കര്‍ണാടക പോലീസിന്റെ പിടിയിലായി.
മൈസൂര്‍ കെ.ആര്‍. നഗര സ്വദേശി ശാരദ, കാമകന്‍ ബാബു എന്നിവരാണ് അറസ്‌റ്റിലായത്. ഈ മാസം 22നാണു കേസിനാസ്‌പദമായ സംഭവം. ഇതേക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ആനന്ദും ഭാര്യ ശാരദയും കെ.ആര്‍. നഗര സാലിഗ്രാമയിലാണു താമസിച്ചിരുന്നത്. "ദൃശ്യ" എന്ന സിനിമ കണ്ടതോടെയാണു ശാരദ കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയത്. മലയാളത്തില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്‌ത "ദൃശ്യ"ത്തിന്റെ കന്നഡ പതിപ്പാണ് ദൃശ്യ.
കൊലപാതകം നടന്ന രാത്രി മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചുനിന്ന ബാബു തലക്കടിച്ചു കൊന്നു. ശേഷം മൃതദേഹം രാത്രി ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളി.
പിറ്റേന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെയാണു പോലീസ് സ്‌റ്റേഷനിലെത്തിയത്. ട്രാവല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആനന്ദിന് ആ മേഖലയിലെ ശത്രുക്കളുള്ളതായി അവര്‍ പോലീസിനു മൊഴിയും നല്‍കി.
എന്നാല്‍, ശാരദയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച കെ.ആര്‍. നഗര പോലീസിന് ചില സംശയങ്ങള്‍ തോന്നി. ശാരദയെയും ബാബുവിനെയും വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സത്യം പുറത്തുവന്നത്.
https://www.facebook.com/Malayalivartha


























