'ആ പീഡനത്തിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്ത സത്യമെങ്കിൽ ഇതിലും നരകിച്ച് മരിക്കാൻ ഒരു മനുഷ്യനും സാധ്യമല്ലാത്ത വിധം വേദനിപ്പിക്കുന്നതാണത്...'തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അച്‌ഛനെയും മകനെയും പോലീസ് കസ്‌റ്റഡിയിൽ വെച്ച് അതിക്രൂരമായി പീഡിപ്പിച്ച് കൊന്നതിൽ പ്രതികരിച്ച് ഡോ.ഷിംനാ അസീസ്

തമിഴ്നാട് തൂത്തുകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. ഈ ഒരു സാഹചര്യത്തിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ഷിംനാ അസീസ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ലോക്ക് ഡൗൺ ഇളവുള്ള സമയത്തിന് ശേഷം കടയടക്കാൻ അൽപസമയം വൈകിയതിന്റെ പേരിൽ അച്‌ഛനെയും മകനെയും പോലീസ് കസ്‌റ്റഡിയിൽ വെച്ച് അതിക്രൂരമായി പീഡിപ്പിച്ച് കൊന്നിരിക്കുന്നു. മൂന്ന് ദിവസങ്ങൾക്കിപ്പുറം ഇന്നും തമിഴ്‌നാട് സ്‌തംഭിച്ചിരിക്കുന്നു. ആ പീഡനത്തിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്ത സത്യമെങ്കിൽ ഇതിലും നരകിച്ച് മരിക്കാൻ ഒരു മനുഷ്യനും സാധ്യമല്ലാത്ത വിധം വേദനിപ്പിക്കുന്നതാണത്...
കയറിൽ കെട്ടിത്തൂക്കിയും മലദ്വാരത്തിലും ലിംഗത്തിലും കമ്പി കയറ്റിയും ... അച്‌ഛനെ അറസ്‌റ്റ് ചെയ്‌തത് അന്വേഷിക്കാൻ ചെന്ന മകനും അത് തന്നെ അനുഭവിക്കേണ്ടി വന്നു.അച്‌ഛനും മകനും മലദ്വാരത്തിൽ നിന്ന് കടുത്ത രക്‌തസ്രാവം മൂലം ജയിലിലേക്ക് മാറ്റവേ പല തവണ ലുങ്കി മാറി ധരിക്കേണ്ടി വന്നുവത്രേ... രണ്ടു പേരും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആശുപത്രിയിൽ മരിച്ചു. 'മുൻപ് ഉണ്ടായിരുന്ന രോഗങ്ങൾ കാരണം മരിച്ചു' എന്ന് പോലീസ് ഭാഷ്യം.തമിഴ്നാട് സ്‌തംഭിച്ചിരിക്കുന്നു.
തമിഴ്‌നാട് സർക്കാർ കുടുംബത്തിന് ലക്ഷങ്ങൾ നഷ്‌ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നൽകാമെന്ന് വാഗ്‌ദാനം ചെയ്യുന്നു.ഭർത്താവിനെയും മകനെയും ഉപദ്രവിച്ച പോലീസ് കസ്‌റ്റഡിയിൽ നിന്ന് മകൻ ''അമ്മാ, അമ്മാ..'' എന്ന് വിളിച്ച് കരഞ്ഞത് പറഞ്ഞ് ആ സ്‌ത്രീ ചങ്ക് പൊട്ടിക്കരയുന്നു... ആ കരച്ചിൽ എത്ര ദൂരെ വരെ കേൾക്കാമായിരുന്നെന്ന് ചങ്ങാതിമാർ പറയുന്നു...അവരെ ആട്ടിയോടിച്ചെന്ന് പറയുന്നു...നടപടികൾ ഇല്ല, നീതിയില്ല. മനുഷ്യൻ പിടഞ്ഞ് ചാവുന്നു. ഏറെ അകലെയൊന്നുമല്ല, ഒരു ചെക്ക്‌പോസ്‌റ്റിനപ്പുറം.
Dr. Shimna Azeez
https://www.facebook.com/Malayalivartha
























