Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ വര്‍ധിക്കുന്നു; കേന്ദ്ര എജന്‍സികളെയിറക്കി കേന്ദ്ര സര്‍ക്കാര്‍; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചറപറാ കേസ്

28 JUNE 2020 03:55 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനൊപ്പം കോണ്‍ഗ്രസ് നേതാക്കാകള്‍ക്കെതിരെയുള്ള കേസുകളും സജീവമാകുകയാണ്. ചൈനീസ് ആക്രമണത്തിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരുമായി കൊമ്പു കോര്‍ക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചൈനീസ് ബന്ധമെല്ലാം തുറന്നു കാട്ടി ബി.ജെ.പി നേതൃത്വം രംഗത്തു വരുകയും ചെയ്തിരുന്നും. രാജിവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സര്‍ക്കാര്‍ നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കിയാല്‍ ഇന്ത്യന്‍ പ്രദേശത്തു നിന്നും ചൈനീസ് സേനയെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം തിരിച്ചു ചോദിച്ചത്. ചോദ്യങ്ങളും മറുചോദ്യങ്ങളും ഉയരുമ്പോള്‍ കലുഷിതമായ അന്തരീക്ഷത്തില്‍ കേന്ദ്ര എജന്‍സികളെ കൂടി ഇറക്കരിക്കുകയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍. എന്‍ഫോഴ്‌മെന്റ് വിഭാഗത്തെയും സി.ബി.ഐയെയും എല്ലാം വീണ്ടും രാഷ്ട്രീയമായി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ഇന്നലെ ചോദ്യം ചെയ്തതും പ്രധാനമന്ത്രിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ച ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് നീരജ് ഭാരതിയെ കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്തുമെല്ലാം ഇതില്‍ ചിലതുമാത്രം. കഴിഞ്ഞ കുറേ നാളുകളായി ഗുജറാത്ത് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് അഹമ്മദ് പട്ടേല്‍ നടത്തിയിരുന്നത്. സ്റ്റെര്‍ലിങ് ബയോടെക് പ്രമോര്‍ട്ടര്‍മാരായ സന്ദേശ സഹോദരന്മാരുമായി അഹമ്മദ് പട്ടേലിനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുള്ള സാക്ഷിമൊഴിയെ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ ഇന്നലെ ചോദ്യം ചെയ്തത്. മണിപ്പൂരില്‍ ബി.ജെ.പി പങ്കാളിത്വമുള്ള സര്‍ക്കാര്‍ ന്യുനപക്ഷമായതോടെ ഭരണത്തിന് അവകാശമുന്നയിച്ച കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഓക്രം ഇബോബി സിങ്ങിനെയും കഴിഞ്ഞ ദിവസം സി.ബി.ഐ സംഘം ചോദ്യം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സമരത്തിനിടെ കേന്ദ്ര വനിതാ മന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് വിദിഷ എം.എല്‍.എ ശശാങ്ക് ഭാര്‍വയ്‌ക്കെതിരെ സ്ത്രീപീഡനക്കേസെടുത്തും. ശശാങ്കിന്റെ വീട് ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തും. യു.പിയിലെ കാന്‍പുരില്‍ പെണ്‍കുട്ടികളുടെ കെയര്‍ഹോമില്‍ 57 പേര്‍ക്ക് കോവിഡ് സ്ഥിതികരിച്ചതിന് സര്‍ക്കാരിനെ വിമര്‍ശിച്ച എ.ഐ.സി.സി ജറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ പോലും യു.പിയിലെ ശിശുക്ഷേമ സമിതി നോട്ടീസ് അയച്ചു. ആഗ്ര ആശുപത്രിയിലെ കോവിഡ് മരണങ്ങളെക്കുറിച്ചു വിമര്‍ശിച്ചതിന് ആഗ്ര കലക്ടറും പ്രിയങ്കക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

കേന്ദ്ര എജന്‍സികളെ കൊണ്ടു തൊട്ടതിനും പിടിച്ചതിനും കേസെടുത്ത് പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (19 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (24 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (29 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (35 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (38 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (48 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (52 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends