ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്തു ; പോലീസ് അന്വേഷണം ആരംഭിച്ചു

ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികമാരുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. ഗോവ പനാജിയിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്കൂള്‍ മാനേജ്മെന്റ് പരാതി നല്‍കി.
ഓണ്‍ലൈന്‍ ക്ലാസിനിടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇവ മോര്‍ഫ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ എല്ലാ കുട്ടികളുടെയും മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു.
സംഭവത്തിന് ശേഷം മാതാപിതാക്കള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൃത്യമായി നിരീക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ ക്ലാസിനിടെയും അല്ലാതെയും കുട്ടികള്‍ ഇന്റര്‍നെറ്റില്‍ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നൽകി.. സംഭവത്തില്‍ ഐടി ആക്‌ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ഈ സംഭവത്തില്‍ പിടിയിലായത്. കൊല്‍ക്കത്തയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























