Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇഗ്ലൂവിൽ തുടങ്ങി പിന്നാലെ സൈനികരുടെ നീണ്ട നിര ,കരുത്തുറ്റ ചൈനീസ് നീക്കം! എല്ലാത്തിനും തെളിവ് ഉപഗ്രഹ ചിത്രങ്ങൾ

28 JUNE 2020 07:08 PM IST
മലയാളി വാര്‍ത്ത

ഈ സംഘർഷം ഇങ്ങനെക്കൊണ്ടൊന്നും അവസാനിക്കില്ല. സമാധാന ചർച്ചകളൊന്നും തന്നെ ഫലം കാണുന്ന രീതിയിലല്ല അതിർത്തിയിലെ കാര്യങ്ങൾ. ഇന്ത്യ നടത്തിയ സമാധാന ചർച്ചകൾക്കും പിന്മാറ്റ തീരുമാനത്തിനും ശേഷവും ഗൽവാൻ അതിർത്തിയിൽ കരുത്തുറ്റ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ചൈന. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന അതിർത്തിയിൽ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകൾ നൽകിയും ചൈന വെല്ലുവിളി ഉയർത്തുകയാണ്. ഇതിനിടയിലാണ് ഗൽവാൻ അതിർത്തിയിൽ ചൈനയുടെ ശക്തമായ നീക്കം. മേയ് 22നും ജൂൺ 26നും ഇടയിലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങൾ ഒന്നിച്ചുചേർത്തു പരിശോധിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയാണു നിർണായക വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഗൽ‌വാൻ നദീതീരത്തെ ചൈനീസ് നിർമാണത്തിന്റെ ശക്തമായ തെളിവാണ് ഉപഗ്രഹ ചിത്രങ്ങൾ.

ജൂൺ 15ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയ പട്രോൾ പോയിന്റ് 14 (പിപി-14) എന്ന ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് പോയിന്റ് ഉൾപ്പെടുന്നതിനു സമീപത്താണു നിർമാണങ്ങൾ.
ഗൽവാൻ നദീതീരം ഉൾപ്പെടുന്ന ഭാഗം ഇന്ത്യൻ പ്രദേശത്താണെന്നു വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടേക്കാണു ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായത്. യഥാർഥ നിയന്ത്രണ രേഖയെ (എൽ‌എസി) ഗൂഗിൾ എർത്ത് പ്രോയിൽ സൂചിപ്പിക്കുന്നത് ഒരു വരയായാണ്, ഇതിൽ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തി 137 മീറ്ററാണെന്നു കാണിക്കുന്നു. എന്നാൽ ഇന്ത്യ അംഗീകരിച്ച എൽഎസി ചൈന അംഗീകരിച്ചിട്ടില്ല.

ഇന്ത്യൻ സൈന്യം പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് പട്രോളിങ് നടത്താറുണ്ട്. ഇപ്പോൾ ചൈന നിർമാണം നടത്തിയിരിക്കുന്ന പ്രദേശം, ഈ മേഖലയെ സംബന്ധിച്ചു നിർണായകമാണ്. കുറച്ചുദൂരം അകലെയായി ഇന്ത്യയുടെ ഭാഗത്ത് എന്തെല്ലാം സൈനിക നീക്കങ്ങളാണു നടക്കുന്നതെന്നു നോക്കിക്കാണാൻ ഇവിടത്തെ നിർമാണം ചൈനയെ സഹായിക്കുന്നു. നദിക്കു കുറുകെ കെട്ടിയ കൽമതിൽ (സംഗാർ) ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധമാണെന്നാണു ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന.

ജൂൺ 26ലെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ ഗൽവാൻ നദിയിലെ വെള്ളത്തിൽ നിർമാണത്തിന്റെ ചില ഭാഗങ്ങൾ മുങ്ങിയതായി തോന്നുന്നു. ഇന്ത്യൻ സൈനികരുടെ സാന്നിധ്യം പ്രദേശത്തു കാണാനാകുന്നില്ല. മാക്സറിൽനിന്നും പ്ലാനറ്റ് ലാബ്സിൽനിന്നും ശേഖരിച്ച ചിത്രങ്ങളാണ് എൻ‌ഡി‌ടി‌വി പരിശോധിച്ചത്. മേയ് 22ന് ഇഗ്ലൂ മാതൃകയിലുള്ള കൂടാരമാണ് ഇവിടെ ആദ്യം പണിതത്. 20 ഓളം സൈനികരും ഉണ്ടായിരുന്നു. ഇവർ ഇന്ത്യക്കാരാണോ ചൈനക്കാരാണോ എന്നു വ്യക്തമല്ല.

എന്നാൽ അന്ന് ഇഗ്ലൂ ഘടനയ്ക്കു ചുറ്റും നിർമാണ പ്രവർത്തനങ്ങളൊന്നുമില്ല. ഇരുവശത്തെയും സൈനികർ ഏറ്റുമുട്ടിയതിന്റെ പിറ്റേ ദിവസത്തെ, ജൂൺ 16ലെ, ചിത്രത്തിൽ നിർമാണത്തിന്റെയോ സൈനികരുടെയോ അടയാളങ്ങളില്ലാത്ത അവശിഷ്ടങ്ങളാണു കാണുന്നത്. എന്നാൽ തുടർന്നുള്ള ചിത്രം നേരത്തെ കണ്ടതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ജൂൺ 22ലെ മാക്സറിൽനിന്നുള്ള ഹൈ റസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ, ഇവിടെ നിരവധി നിർമാണങ്ങൾ നടന്നതായി കാണിക്കുന്നു.

പ്രദേശത്തിന്റെ ചില ഭാഗങ്ങൾ പിങ്ക് ടാർപോളിൻ കൊണ്ടു മൂടിയതു പോലെയാണ്. ഗൽവാൻ നദിക്ക് 150 മീറ്റർ അടുത്തായി 50ഓളം സൈനികരെയും കാണാം. നദിയോടു ചേർന്നുള്ള പാറമുഖത്ത് കുറഞ്ഞത് നാലു പുതിയ ഷെൽട്ടറുകളുമുണ്ട്. അവയൊന്നും ജൂൺ 16 ലെ ചിത്രത്തിലോ മുമ്പോ ഉണ്ടായിരുന്നില്ല. കൂടാരങ്ങളായി കാണപ്പെടുന്ന ഈ ഷെൽട്ടറുകൾ പാറയുടെ നിറത്തിലാണു മറച്ചിട്ടുള്ളത്. ജൂൺ 25 മുതൽ പ്ലാനറ്റ് ലാബ്സിൽ‌നിന്നുള്ള ചിത്രങ്ങളും ശ്രദ്ധേയമാണ്.

ചില പിങ്ക് ടാർപോളിനുകൾക്കു പകരം കറുത്ത നിറമുള്ളവ നൽകി. പ്രദേശമാകെ ‘വൃത്തിയാക്കിയതായി’ തോന്നും. പാറ കൊണ്ടുള്ള കോട്ടകൾ കാണാനാകില്ല. പാറമുഖത്തിനടുത്തുള്ള ഷെൽട്ടറുകളുടെ നിര ഇതിലും ദൃശ്യമാണ്. നദിയുടെ എതിർ കരയിൽ (ഇന്ത്യൻ സൈന്യത്തിന്റെ സ്ഥാനം) സ്ഥാപിച്ചിരിക്കുന്ന കൽമതിലിന്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. മതിൽ വ്യക്തമായി കാണാനുമാവില്ല.

അതേസമയം പാംഗോങ്ങിൽ ഇന്ത്യൻ ഭാഗത്തുള്ള നാലാം മലനിരയിൽ (ഫിംഗർ 4) ചൈനീസ് സേന ഹെലിപാഡ് നിർമിക്കുന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് 8 കിലോമീറ്റർ അതിക്രമിച്ചു കയറിയ ചൈന അവിടെ നിർമാണ പ്രവർത്തനം നടത്തുന്നുണ്ടെന്നും അതു ഹെലിപാഡ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി. ഫിംഗർ നാലിൽ തമ്പടിച്ചിരിക്കുന്ന ചൈന പാംഗോങ്ങിൽനിന്നു പൂർണമായി പിൻമാറാൻ മാസങ്ങളെടുത്തേക്കാമെന്നാണു വിലയിരുത്തൽ. രണ്ടാം മലനിര (ഫിംഗർ 2) വരെ കടന്നുകയറാനും ശ്രമമുണ്ട്. എന്തായാലും ഇന്ത്യ കരുതി തന്നെയാണ്.
ശക്തമായ പ്രതിരോധം തീർത്ത് കരസേന, ഐടിബിപി സേനാംഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (18 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (23 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (28 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (34 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (37 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (47 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (51 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends