വിവാഹവേദിയില്‍ കുഴഞ്ഞ് വീണ് നവവധുവിന് ദാരുണാന്ത്യം

വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ വിവാഹവേദിയില്‍ കുഴഞ്ഞ് വീണ് നവവധു മരിച്ചു. ഉത്തര്‍പ്രദേശിലെ ഭഗത്പുര്‍വയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകള്‍ക്കായി വരനും കുടുംബാംഗങ്ങളും വേദിയിലെത്തിയിരുന്നു. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വിനീത (19) വേദിയില്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അതേസമയം, വിനീതയെ ആദ്യം എത്തിച്ച ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതി കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് വ്യക്തമായാല്‍ മാത്രമെ അഡ്മിറ്റ് ചെയ്യു എന്ന് അവര്‍ പറഞ്ഞുവെന്നാണ് വിനീതയുടെ പിതാവ് കിഷോറ ബഥം ആരോപിക്കുന്നത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില വഷളായി യുവതി മരിച്ചു എന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനേയും വിവരം അറിയിച്ചിരുന്നു.
പോലീസ് ഇടപെട്ട് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തൊട്ടടുത്ത ദിവസം സംസ്‌കാര ചടങ്ങുകളും നടന്നു. വരനും ബന്ധുക്കളും വിനീതയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























