വീട്ടില്‍നിന്നു രണ്ടു കിലോമീറ്ററിനപ്പുറം പോകാൻ പാടില്ല; മുംബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

മുംബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മഹാരാഷ്ട്രയിൽ കോവിഡ് 19 രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാലാണ് നടപടി. വീട്ടില്‍നിന്നു രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ചന്തകള്‍, സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കനേ ആളുകള്‍ക്ക് അനുവാദമൊള്ളു. രണ്ടു കിലോമീറ്റര്‍ ദൂരത്തിന് അപ്പുറമുള്ള ഷോപ്പിങ് കര്‍ശനമായി നിരോധിച്ചതായി പൊലീസ് അറിയിച്ചു.
നഗരവാസികള്‍ ജോലിക്കല്ലാതെ വീടുകളില്‍ നിന്ന് രണ്ടുകിലോമീറ്ററില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കരുത്. വ്യായാമം അടക്കമുള്ളവ വീട്ടില്‍നിന്നു രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തു മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. മതിയായ കാരണമില്ലാതെ പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.അവശ്യ സേവനങ്ങള്‍ക്കു മാത്രമായിരിക്കും ഇളവുകള്‍. ഓഫിസുകളിലേക്കും അടിയന്തര ആരോഗ്യാവശ്യങ്ങള്‍ക്കും പോകുന്നതിനു തടസ്സമില്ല.അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ എല്ലായ്പ്പോഴും പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























