ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... മൂന്നു ഭീകരരെ സൈന്യം വധിച്ചു, അനന്ത്‌നാഗിലെ ഖുല്‍ചോഹര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വധിച്ചു. അനന്ത്‌നാഗിലെ ഖുല്‍ചോഹര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഭീകരര്‍ ഒളിച്ചു താമസിക്കുന്നുവെന്ന സന്ദേശത്തെ തുടര്‍ന്നാണ് പ്രദേശം വളഞ്ഞ് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്.
എ.കെ 47 റൈഫിളും രണ്ട് പിസ്റ്റലും കണ്ടെടുത്തു. ജൂണ്‍ 26ന് ജമ്മു കശ്മീരിലെ ത്രാലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























